കണ്ടുപിടുത്തങ്ങളിലൂടെ വിസ്മയിപ്പിച്ച് ജോബിൻ; കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ആദരം
കൂരാച്ചുണ്ട്: ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ റസീന യൂസഫിന്റെ നേതൃത്വത്തിൽ യുവശാസ്ത്രജ്ഞൻ ജോബിൻ അഗസ്റ്റിൻ പാലത്തുംതലക്കലിനെ അനുമോദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒകെ അമ്മദ് ഉദ്ഘാടനം ചെയ്തു. റസീന യൂസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി മുഖ്യാതിഥിയായിരുന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, UDF ചെയർമാൻ ജോസ് വെളിയത്ത്, മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ട്, UDYF ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, മുസ്ലിം ലീഗ് പ്രസിഡന്റ് വിഎസ് ഹമീദ്, സഹകരണ ബാങ്ക് ഡയറക്ടർ ജ്യോതിഷ് രാരപ്പൻകണ്ടി, യുവസംരംഭകൻ അഭിനവ് ബാവോസ് എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട് കാലങ്ങാലി പാലത്തുംതലക്കൽ ജോയിയുടെയും ബീനയുടെയും മകനാണ് ജോബിൻ. ചെന്നൈ ലയോളയിൽനിന്ന് ബിടെക്കും കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽനിന്ന് എംടെക്കും പൂർത്തിയാക്കിയ ജോബിൻ ഉള്ളിയേരി എം ഡിറ്റ് കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന 30 ലേറെ ഉപകരണങ്ങൾ കണ്ടുപിടിച്ചു. ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് വീടിനോട് ചേർന്ന് ഫാക്ടറിയും പ്രവർത്തിക്കുന്നു.

Comments
Post a Comment