വീട്ടുമുറ്റത്ത് വിരിഞ്ഞ വിസ്മയം; കൂരാച്ചുണ്ടിൽ ജൈവകൃഷിയുടെ വിജയഗാഥ; മണ്ണിൽ പൊന്നുവിളയിച്ച് ഷാജുവും ദീപയും.

 



✒️ജോൺസൺ പൂകമല

കൂരാച്ചുണ്ട്: കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിൽ കല്ലും മുള്ളും വന്യമൃഗങ്ങളും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് കൂരാച്ചുണ്ട്  കാറ്റുള്ളമലയിലെ   ഷാജുവും ഭാര്യ ദീപയും. തങ്ങളുടെ അധ്വാനശീലവും ശാസ്ത്രീയമായ കൃഷിരീതികളും സമന്വയിപ്പിച്ച് ജൈവ പച്ചക്കറി കൃഷിയിൽ വിസ്മയം തീർക്കുകയാണ് ഈ ദമ്പതികൾ.

നാലേക്കറിൽ പടരുന്ന ഹരിതാഭ

പത്തുവർഷത്തോളമായി തങ്ങളുടെ നാല് ഏക്കർ പുരയിടത്തിൽ തെങ്ങ്, റബ്ബർ, കമുക്, വാഴ, ജാതി, കുരുമുളക് തുടങ്ങിയ നാണ്യവിളകൾക്കൊപ്പം പച്ചക്കറി കൃഷിയും ഇവർ ലാഭകരമായി കൊണ്ടുപോകുന്നു. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വലിയ വെല്ലുവിളിയാണെങ്കിലും, കൃഷിയോടുള്ള താല്പര്യം ഇവരെ പിന്തിരിപ്പിച്ചില്ല. വീടിന്റെ ഓരോ മുക്കും മൂലയും ഇന്ന് പച്ചക്കറിത്തോട്ടങ്ങളായി മാറിയിരിക്കുകയാണ്.

വന്യമൃഗങ്ങളെ തോൽപ്പിച്ച കൃഷിപ്രേമം

കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കൃഷിക്ക് വലിയ ഭീഷണിയാണെങ്കിലും, കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്. വീടിന്റെ പരിസരങ്ങളെല്ലാം ഇന്ന് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളാണ്. വിവിധയിനം പയറുകൾ, തക്കാളി, കാബേജ്, കോളിഫ്ലവർ, വെണ്ട, മഴവിൽ ചോളം, പച്ചമുളക്, ചീര, കോവൽ തുടങ്ങിയവയെല്ലാം ഇവിടെ സമൃദ്ധമായി വളരുന്നു. കഞ്ഞിക്കുഴി ഇനത്തിൽപ്പെട്ട പയറാണ് ഇവർ പ്രധാനമായും കൃഷി ചെയ്യുന്നത്.



പച്ചക്കറി കൃഷി സമയബന്ധിതമായി ത ന്നെ ആരംഭിക്കണമെന്ന് ഇവർ പറയുന്നു. അല്ലാത്തപക്ഷം വിളവിനെ ബാധിക്കും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ശീ തകാല പച്ചക്കറി കൃഷിയ്ക്ക് വെല്ലുവിളി യായി മാറുന്നതിനാൽ ശാസ്ത്രീയമായ രീതിയും അവലംബിക്കുന്നുണ്ട്. തക്കാളി കൃഷിയ്ക്ക് വാട്ടുരോഗം ബാധിക്കുന്നതി നാൽ ചുണ്ടയുടെ തൈ ഉപയോഗിച്ച് അ തിൽ ഗ്രാഫ്റ്റ് ചെയ്‌താണ്‌ കൃഷി ചെയ്യു ന്നത്. തികച്ചും ജൈവ കൃഷിയിലൂടെ ഉ ത്പാദിപ്പിക്കുന്ന പച്ചക്കറി ഉത്പന്നങ്ങൾ ക്ക് മെച്ചപ്പെട്ട ഗുണനിലവാരമുള്ളതിനാ ൽ നാട്ടിൽ ഏറെ പ്രിയവുമാണ്.

ജൈവ വളപ്രയോഗം

സ്വന്തമായി ഉത്പാദിപ്പിക്കുന്നവയുടെ മി കച്ചയിനം വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തു വരുന്നത്. ഇതിനുള്ള വള പ്രയോഗത്തിനായി കമ്പോസ്റ്റ്, ഫിഷ് അമിനോ ആസിഡ്, എന്നിവയാണ് ഉപയോ ഗിച്ചുവരുന്നത്, അതിനാൽ രോഗ പ്രതിരാ ധശേഷിയും നല്ല വിളവും ലഭിക്കാറുണ്ട ന്ന് ഇവർ പറയുന്നു. കൃഷികളെ ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്നത് കീടങ്ങളാണ്. അവയെ അകറ്റാൻ നീറുക ളെയാണ് കൂടുതലായി ഉപയോഗിച്ചുവരു ന്നത്. അത് കൂടാതെ വേപ്പെണ്ണ മിശ്രിതവും ഉപയോഗിക്കുന്നുണ്ട്. കൃഷിഭവന്റെ ധന സഹായവും പ്രോത്സാഹനവും കൃഷി യ്ക്ക് ലഭിക്കുന്നതിനാൽ കൃഷിഭവനിലൂ ടെ നൽകുന്ന ദോഷകരമല്ലാത്ത കീടനാ ശിനികളും ചില ഘട്ടങ്ങളിൽ ഉപയോഗി ക്കാറുണ്ട്.

വിപണി തേടിപ്പോകേണ്ടതില്ല

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ഗുണനിലവാരം കൂടുതലായതിനാൽ വിപണനം വളരെ എളുപ്പമാണ്. ഞായറാഴ്ചകളിൽ പള്ളിയിലെ മാതൃവേദി സ്റ്റാളുകൾ വഴിയും നേരിട്ടെത്തുന്ന പ്രദേശവാസികൾ വഴിയും ഉൽപ്പന്നങ്ങൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. എത്ര തോ തിൽ ഇവ ഉത്പാദിപ്പിച്ചാലും അത് വിറ്റവ ഴിക്കാൻ പ്രയാസപ്പെടാറില്ല. ഇതോടൊപ്പം വിത്തുകളുടെ വിപണനവും നടത്തുന്നു ണ്ട്. പച്ചക്കറി നഴ്‌സറി നടത്തുന്ന നിരവ ധി ആൾക്കാർ വിത്തുകൾ ശേഖരിക്കാനാ യി എത്താറുള്ളതിനാൽ ഇതുവഴിയും വ രുമാനം ലഭ്യമാകും. 

കുടുംബത്തിന്റെ പിന്തുണ

​മക്കളായ വിശാലും (യുകെ), താമരശ്ശേരി രൂപതയിലെ വൈദിക വിദ്യാർത്ഥിയായ വിവേകും ഇവരുടെ കാർഷിക വൃത്തിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. 

​കേവലം ഒരു ഉപജീവനമാർഗ്ഗം എന്നതിലുപരി, വിഷരഹിത ഭക്ഷണം സമൂഹത്തിന് നൽകുക എന്ന വലിയ ലക്ഷ്യം കൂടി ഈ കർഷക ദമ്പതികളുടെ അധ്വാനത്തിന് പിന്നിലുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി