വനിതാ ദിനാഘോഷം: ‘ഷീ സ്‌മൈൽസ്’ പരിപാടി നാളെ കൂരാച്ചുണ്ടിൽ

 



കൂരാച്ചുണ്ട്: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിക്കുന്ന ഷീ സ്‌മൈൽസ്’ പരിപാടി നാളെ നടക്കും. രാവിലെ 9.30-ന് കൂരാച്ചുണ്ട് പാരീഷ് ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത ജോബ് അധ്യക്ഷത വഹിക്കും.

​ഉദ്ഘാടന ചടങ്ങിന് ശേഷം സ്ത്രീകൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ‘സ്ത്രീ ശാക്തീകരണവും ആധുനിക സമൂഹത്തിൽ സ്ത്രീയുടെ പ്രാധാന്യവും’ എന്ന വിഷയത്തിൽ സ്നേഹിതാ കൗൺസിലർ മാജിത എ.കെ ക്ലാസ് നയിക്കും.

​സ്ത്രീകളുടെ സാമൂഹികവും മാനസികവുമായ മുന്നേറ്റം ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടിയിൽ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി