സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത തലയാട് സ്വദേശി മുഹമ്മദ് സുഹൈലിന് സ്നേഹാദരം
കൂരാച്ചുണ്ട്: മത്സര പരീക്ഷകളിൽനിന്നും പിന്മാറാതെ അഞ്ചാം തവണ സിവിൽ സർവീസ് കൈയിലൊതുക്കിയ തലയാട് സ്വദേശി മുഹമ്മദ് സുഹൈലിന് തലയാട് ഹെൽപ്പ് ഡെസ്ക്കിന്റെ സ്നേഹാദരം..
പാർടൈം ജോലിക്കൊപ്പം തന്റെ പഠനവും തുടർന്നാണ് ഈ തവണ മുഹമ്മദ് സുഹൈൽ സിവിൽ സർവീസ് പരീക്ഷയിൽ 718 -) o റാങ്ക് കരസ്ഥമാക്കിയത്. കഴിഞ്ഞവർഷം ഇന്റർവ്യൂ വരെ എത്തിയെങ്കിലും നഷ്ടപ്പെടുകയായിരുന്നു.
ഈ വർഷത്തെ സുഹൈലിന്റെ കഠിന പരിശ്രമം വിജയം കണ്ട സന്തോഷത്തിലാണ് സുഹൈലിന്റെ കുടുംബവും നാട്ടുകാരും ..
തലയാട് പാറയിൽ ഇസ്മായിൽ സുഹറ ദമ്പതികളുടെ മകനാണ്. തലയാട് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തകർ വീട്ടിലെത്തി സ്നേഹോപഹാരം നൽകി സുഹൈലിനെ ആദരിച്ചു .

Comments
Post a Comment