മലയോര മണ്ണിൽ വോട്ടഭ്യർത്ഥിച്ച് സി.പി. സതീഷ്; വന്യമൃഗശല്യത്തിന് പരിഹാരം വേണമെന്ന് കർഷകർ

   





കൂരാച്ചുണ്ട്: ബാലുശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. സതീഷ് കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. മലയോര കുടിയേറ്റ ഗ്രാമമായ കൂരാച്ചുണ്ടിലെത്തിയ സ്ഥാനാർത്ഥിയോട് വന്യമൃഗശല്യം ഉയർത്തുന്ന വെല്ലുവിളികളാണ് കർഷകർ പ്രധാനമായും പങ്കുവെച്ചത്.

​കൃഷി ചെയ്തും സമാധാനമായും ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും കർഷകർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. സർക്കാരിനോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. ജില്ലയിൽ നിന്നുള്ള എം.എൽ.എ തന്നെ വനംമന്ത്രിയായിരുന്നിട്ടും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകാത്തതിലും, ഗ്രാമപഞ്ചായത്തിന്റെ അവഗണനയിലും കർഷകർ പ്രതിഷേധം അറിയിച്ചു. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്ഥാനാർത്ഥി കർഷകർക്ക് ഉറപ്പ് നൽകി.

​പര്യടനത്തിനിടെ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിലെത്തിയ സി.പി. സതീഷ്, വികാരി ഫാ. വിൻസെന്റ് കണ്ടത്തിലിനെ കണ്ട് അനുഗ്രഹം തേടി. തുടർന്ന് പ്രദേശത്തെ പഴയകാല പ്രവർത്തകരെ സന്ദർശിച്ച അദ്ദേഹം കൂരാച്ചുണ്ട് ടൗണിൽ വോട്ടഭ്യർത്ഥിച്ചു.

​സ്ഥാനാർത്ഥിക്കൊപ്പം ബിജെപി നേതാക്കളായ ജയപ്രകാശ് കായണ്ണ, ജയൻ കെ. ജോസ്, ജിങ്കോ ശരത്, സുബിൻ നെടുമല, രാജൻ അമ്പാടി, രവി മറ്റപ്പള്ളി, അനിൽ കുന്നുമ്മൽ, സി.എം. ശാരദ, മനോഹരൻ, മയൂഷ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി