കണ്ടു പിടുത്തങ്ങൾ ശ്രദ്ധേയമാകുന്നു : അഭിനവ് ബാവോസിന് യൂത്ത് കോൺഗ്രസ്‌ ആദരവ്

 




കൂരാച്ചുണ്ട് : കാർഷിക മേഖലയ്ക്ക് ഗുണപരമായ കണ്ട്പിടുത്തങ്ങളുമായി ശ്രദ്ധേയനാകുന്ന കൂരാച്ചുണ്ട് സ്വദേശി അഭിനവ് ബാവോസിനെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. വ്യാപാരമേഖലയിൽ അധികം കണ്ടു പരിചയമില്ലാത്ത കാർഷിക ഉപകരണങ്ങളാണ് എഞ്ചിനിയറായ അഭിനവും സഹപ്രവർത്തകരും തങ്ങളുടെ പരീക്ഷണശാലയിൽ ഒരുക്കിയിരിക്കുന്നത്. 

നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താപനിലയും മറ്റും ദൂരെയിരുന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമാണ് അഭിനവ് ഉൾപ്പെട്ട അഗ്രോ ടീൻ ലാബ്‌സ് തയ്യാറാക്കിയിരിക്കുന്നതിൽ പ്രധാനപ്പെട്ടത്.. കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുള്ള അഗ്രസെൻസ് എന്ന ഉപകരണം വഴി ലഭിക്കുന്ന വിവരങ്ങൾ അഗ്രട്രാക് എന്ന വെബ്ബിലൂടെ നിരീക്ഷിക്കാനും സാധിക്കും. 2022-ൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ സഹപാഠികളായ മാത്യു ജയ്‌സ്, അലോഷ് ജോണി, ക്രിസ്റ്റിൻ ജോസ് കുരുവിള, പ്രവീൺ അലോഷ്യസ്, കെ.കെ. ഒനേസിമോസ്, റിതിക് ജിജി എന്നിവരാണ് അഭിനവിൻ്റെ ടീമിലുള്ളത്. രണ്ടുവർഷമായി ഇതിനുള്ള വിവിധ സംവിധാനങ്ങൾ ഇവർ വികസിപ്പിച്ചുവരിക യാണ്. 

കർഷകർക്കുതന്നെ ഘടിപ്പിക്കാവുന്ന ഓട്ടോമേഷൻ യൂ ണിറ്റാണ് ഇതെന്ന് കമ്പനി ഡയറക്ടറും, സിഇഒയുമായ അഭിനവ് ചൂണ്ടിക്കാട്ടി.


ഫാമിന്റെ പല ഭാഗങ്ങളിലായി സെൻസറുകൾ ഘടിപ്പിച്ച ശേഷം കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിച്ചാൽ മതി. ഫാമിലെ താപനില, ഈർപ്പം, കാർബൺ ഡയോക്സൈഡ് സാന്നിധ്യം തുടങ്ങിയ വിവരങ്ങൾ അഗ്രോട്രാക്ക് ഡാഷ്ബോർഡിലൂടെ തത്സമയം കൃഷിക്കാർക്കു കാണാം. ആവശ്യമെങ്കിൽ ഇത്തരം സൂചകങ്ങൾ നിശ്ചിതപരിധിക്കു പുറത്തായാൽ താനേ പ്രവർത്തിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെ യോജ്യമായ നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരാനു മാകും. ഫാമിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് യോജ്യമായ ശുപാർശകൾ നൽകുന്നതിനായി നിർമിതബുദ്ധി പ്രയോജനപ്പെടുത്തിയുള്ള പ്രത്യേക സംവി ധാനവും ഇവരുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.



നെൽപ്പാടങ്ങളിലെയും മത്സ്യക്കുളങ്ങളിലെയും പമ്പിങ് ഓട്ടോമേഷനുള്ള സാങ്കേതികവിദ്യയും അഗ്രോടീൻ ടീം കണ്ടുപിടിച്ചിട്ടുണ്ട്. കുറഞ്ഞ തുക ഈടാ ക്കി പമ്പിങ് സ്വയം നിയന്ത്രിത സംവിധാനത്തിലേക്കു കൊണ്ടു വരുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.


പുതിയ പമ്പ് സ്ഥാപിച്ചോ നിലവിലുള്ള പമ്പ് പരിഷ്കരിച്ചോ ഈ ഓട്ടോമേഷൻ സാധ്യമാക്കാം. കൃഷിയുടെ വളർച്ചഘട്ടമനുസരി ച്ചും വെള്ളത്തിൻ്റെ അമ്ലതയനുസരിച്ചുമൊക്കെ പാടത്തെ ജല നിരപ്പ് താനേ ക്രമീകരിക്കാൻ ഇതുവഴി സാധിക്കും. കൂരാച്ചുണ്ട് കല്ലോലിക്കൽ ബാവോസിൻ്റെയും ജിജിയുടെയും മകനാണ് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ അഭിനവ്.


ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ജോസ് അഭിനവിന് ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദുമോൾ കളപ്പുരയ്ക്കൽ, സണ്ണി കാനാട്ട്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കെഡിപി നിയോജക മണ്ഡലം പ്രസിഡന്റ് സി.എ.പുരുഷോത്തമൻ, ജോസ് വട്ടുകുളം, ജോൺസൻ മാളിയേക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി ഷാരോൺ ചാലിക്കോട്ടയിൽ, സാബു പള്ളത്ത്, എന്നിവർ സംസാരിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി