പേരാമ്പ്ര കൂത്താളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.

 


പേരാമ്പ്ര:  കൂത്താളിരണ്ടേ ആറിൽ ടോറസ് ലോറിയിലേക്ക് അമിതവേഗതയിലെത്തിയ ഇന്നോവകാർ കൂട്ടിയിടിച്ച് ആറോളം പേർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടം. കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറും കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവകാറിന്റെ മുൻവശം പാടെ തകർന്നു. കാറിൽ ഉണ്ടായിരുന്ന  കണ്ണൂർ സ്വദേശികളായ ഷദിൽ (18)ഷാജൻ(21) പയ്യോളി പള്ളിക്കര സ്വദേശികളായ ഷജർ21), ഫാത്തിമ (20, )ഷാദാദ്, കാസർകോട് സ്വദേശി റാത്ത, തുടങ്ങിയവരെ പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ  ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി