അതിർത്തികൾ കടന്ന അന്വേഷണം;കോഴിക്കോട് വെച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ അബുദാബിയിൽ നിന്നും കണ്ടെത്തി മട്ടന്നൂർ പോലീസ്

 



മട്ടന്നൂർ: ഒരു വർഷം മുമ്പ് കോഴിക്കോട് വെച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ പഴുതടച്ച അന്വേഷണത്തിനൊടുവിൽ അബുദാബിയിൽ നിന്നും കണ്ടെത്തി മട്ടന്നൂർ പോലീസ്. നഷ്ടപ്പെട്ട ഫോൺ വിദേശത്തായതിനാലും വളരെ അപൂർവ്വമായി മാത്രം സ്വിച്ച് ഓൺ ചെയ്തിരുന്നതിനാലും  പോലീസിന് വിവരങ്ങൾ ലഭിക്കുന്നത് പ്രയാസകരമായിരുന്നു. എന്നാൽ മട്ടന്നൂർ പോലീസിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ, ആ ഫോണിലേക്ക് നാട്ടിൽ നിന്നും ഒരു കോൾ എത്തിയത് അന്വേഷണത്തിൽ നിർണ്ണായകമായി. ആ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ പുതിയ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.


മലപ്പുറം തിരൂരിലെ ഒരു സെക്കൻഡ് ഹാൻഡ് ഷോപ്പിൽ നിന്നാണ് പുതിയ ഉടമ ഈ ഫോൺ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. നിലവിൽ അബുദാബിയിലുള്ള ഇദ്ദേഹത്തെ പോലീസ് നേരിട്ട് ബന്ധപ്പെടുകയും ഫോൺ നഷ്ടപ്പെട്ടതാണെന്ന വിവരം ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന്  പോലീസ് നിർദ്ദേശപ്രകാരം ഫോൺ ഉടമയുടെ അബുദാബിയിലുള്ള ബന്ധുവിന് ഫോൺ കൈമാറി. ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട ഫോൺ കടൽ കടന്ന അന്വേഷണത്തിലൂടെ തിരികെ ലഭിച്ച സന്തോഷത്തിലാണ് യഥാർത്ഥ ഉടമ.


സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കുക


▶️ഫോണിൽ *#06# ഡയൽ ചെയ്ത് 15 അക്ക IMEI നമ്പർ കണ്ടെത്തുക.


▶️സഞ്ചാർ സാഥി വെബ്‌സൈറ്റിൽ (www.sancharsaathi.gov.in)  ഈ IMEI നമ്പർ നൽകി ഫോണിന്റെ അവസ്ഥ പരിശോധിക്കുക.


▶️ഫോൺ 'Blacklisted' (ബ്ലാക്ക്‌ലിസ്റ്റ്) ചെയ്തതാണോ അതോ മോഷ്ടിക്കപ്പെട്ടതാണോ എന്ന് ഇതിലൂടെ അറിയാം. 


▶️​ഫോണിന്റെ ഒറിജിനൽ ബില്ലും ബോക്സും ആവശ്യപ്പെടുക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി