അലർജി തിരിച്ചറിഞ്ഞ് ഒഴിവാക്കിയതായിരുന്നു; വീണ്ടും കഴിച്ചപ്പോൾ മരണം വിളിച്ച് വരുത്തി
കൊച്ചി: ഭക്ഷണത്തിലുണ്ടായ അലർജിയെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ ആണ് മരിച്ചത് 33 വയസ്സായിരുന്നു. ഞണ്ട് അലർജിയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്ന എൽജിൻ, ദീർഘകാലമായി ഭക്ഷണത്തിൽ നിന്ന് ഇത് ഒഴിവാക്കിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ഞണ്ട് കഴിച്ചതാണ് അപകടത്തിന് കാരണമായത്..
കഴിഞ്ഞ ശനിയാഴ്ച രാത്രി ഞണ്ടുകറി കഴിച്ചതിന് പിന്നാലെ എൽജിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുക ആയിരുന്നു. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ വിദഗ്ധ ചികിത്സ നൽകിവരുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്..
പരേതനായ ജൂഡിന്റെയും, അന്ന ജൂഡിന്റെയും മകനാണ് എൽജിൻ. ഭാര്യ നിമ്മി, മകൾ സെറാ, നടപടികൾക്ക് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി വൈകിട്ട് നാലരയോടെ ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

Comments
Post a Comment