ചക്കിട്ടപാറ; നരിനടയിൽ ഗജഭീതി:നാലുമണിക്കൂർ ഭീതിയുടെ നിഴലിൽ; പുഴകടന്നെത്തിയ ആനക്കൂട്ടം ജനവാസമേഖലയിൽ നാശം വിതച്ചു


ചിത്രം ai 

 ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് വാർഡ് ഒൻപതിൽപെട്ട നരിനടയി ൽ കഴിഞ്ഞ ദിവസം കാട്ടാന ക്കൂട്ടമിറങ്ങി വ്യാപകമായി കൃ ഷി നശിപ്പിച്ചു. വനത്തിൽ നിന്ന് കുറ്റ്യാടി ജലസേചന പദ്ധതിയു ടെ പെരുവണ്ണാമൂഴി റിസർവോ യർ നീന്തിക്കടന്നാണ് രാത്രിയി ൽ തോണിക്കടവ് ഭാഗത്തെ കൃ ഷിയിടങ്ങളിലെത്തിയത്. മൂന്ന് ആനകളാണ് പുഴനീന്തിക്കടന്ന് ജനവാസമേഖലയിലിറങ്ങി വാഴ, കപ്പ, തെങ്ങിൻതൈ എന്നിവ നശിപ്പിച്ചത്.



കാരിത്തടത്തിൽ ഷിനോയു ടെ പറമ്പിലെ കപ്പയും വള്ളുപറ മ്പിൽ മോഹനൻ്റെ വാഴയും കവു ങ്ങും നശിപ്പിച്ചു. ശനിയാഴ്ച രാത്രി 12-ഓടെയാണ് സംഭവം. പേരാ മ്പ്ര എസ്റ്റേറ്റിൽനിന്ന് പഴയ തോ ണിക്കടവ് ഭാഗത്ത് പൈങ്ങോട്ട് വിജയമ്മയുടെ വീടിന്റെ ഭാഗ ത്താണ് ആദ്യം ആന കയറിയത്. ഒട്ടേറെപ്പേരുടെ കൃഷി നശിപ്പിച്ച് ഒന്നര കിലോമീറ്ററോളം സഞ്ച രിച്ച് പാഴുക്കുന്നേൽ അബ്രഹാ മിൻ്റെ റബ്ബർത്തോട്ടത്തിൽക്കൂടി കയറി ഡാം റിസർവോയർ കട ന്ന് പേരാമ്പ്ര എസ്റ്റേറ്റ് ഭാഗത്തേ ക്കുതന്നെ മടങ്ങിപ്പോയി. പോ കുന്നവഴിയിൽ പ്ലാവിലുള്ള ചക്ക യും പറിച്ചുതിന്നു. 

കാരിത്തടത്തിൽ ഷിനോയുടെ കൃഷിയിടത്തിലാണ് കാര്യമായ നാശമുണ്ടാക്കിയത്. കപ്പയും വാഴയുമെല്ലാം നശിപ്പിച്ചു. പ്ലാവുകളിലെ ചക്കയും പറിച്ചു തിന്നു. വള്ളുപറമ്പിൽ മോഹനൻ, പാഴൂക്കുന്നേൽ ഏബ്രഹാം, പൈങ്ങാട്ട് വിജയമ്മ എന്നിവരുടെ പറമ്പുകളിലും കാട്ടാനകൾ കയറി. പലരുടെയും തെങ്ങിൻ തൈയും കമുങ്ങുമെല്ലാം നശിപ്പിച്ചു.4 മണിക്കൂറോളം കാട്ടാനകൾ കൃഷിയിടത്തിൽ നാശം വിതച്ചു. നാട്ടുകാർ പടക്കം പൊട്ടിച്ചും ലൈറ്റ് തെളിച്ചും ശബ്ദം വച്ചും ആനകളെ ഓടിക്കുകയായിരുന്നു.


ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിതേഷ് മു തുകാട്, വാർഡ് മെമ്പർ ജോസ് ചെറുവള്ളിൽ, തുടങ്ങിയവർ കാട്ടാന നാശമുണ്ടാക്കിയ കൃ ഷിയിടങ്ങൾ സന്ദർശിച്ചു.

പെരുവണ്ണാമൂഴി ഫോറസ്‌റ്റ് ‌സ്റ്റേഷന്റെ പരിധിയിലെ മേഖല യാണിത്. ഇവിടെ വനം വകുപ്പ് ഉദ്യോഗസ്‌ഥർ മുഴുവൻ സമയ ക്യാംപ് ആരംഭിക്കണമെന്ന് ജന ങ്ങൾ ആവശ്യപ്പെട്ടു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി