ചക്കിട്ടപാറ; നരിനടയിൽ വൻ വാഷ് വേട്ട: 600 ലിറ്റർ വാഷ് പിടികൂടി
ചക്കിട്ടപാറ: സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ വൻതോതിൽ വാഷ് പിടികൂടി ചക്കിട്ടപാറ വില്ലേജിലെ നരിനടയിൽ പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ഉടമസ്ഥനില്ലാത്ത നിലയിൽ മണ്ണിനടിയിൽ സൂക്ഷിച്ച 600 ലിറ്റർ വാഷ് പിടി കൂടി.
പെരുവണ്ണാമുഴി ഡാം റിസർവോയറിന് സമീപം നരിനട കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. പേരാമ്പ്ര എക്സൈസ് സർക്കിൾ സംഘമാണ് പ്രദേശത്ത് വ്യാപക റെയ്‌ഡ് നടത്തിയത്.
റിസർവോയറിനോട് ചേർന്നുള്ള കാടുപിടിച്ച ഭാഗത്ത് പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. തിരഞ്ഞെടുപ്പ് ദിവസങ്ങൾക്കും വിശേഷദിവസങ്ങൾക്കും മുന്നോടിയായി വിതരണത്തിനായി തയ്യാറാക്കിയതാണിതെന്ന് സംശയിക്കുന്നു. പിടികൂടിയ വാഷ് സംഘം സംഭവസ്ഥലത്തുതന്നെ നശിപ്പിച്ചു.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷാജിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ അനൂപ് മയങ്ങയിൽ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ബി.എൻ. ഷൈനി, ഡ്രൈവർ സി. ദിനേശ് എന്നിവരും പങ്കെടുത്തു.
പ്രദേശത്ത് വ്യാജമദ്യ നിർമ്മാണവും വിതരണവും തടയുന്നതിനായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു

Comments
Post a Comment