പേരാമ്പ്രയുടെ 50 വർഷത്തെ വികസന മുരടിപ്പിന് അറുതി വരുത്തണം: ഫാത്തിമ തഹിലിയ; ചക്കിട്ടപാറയിൽ യുഡിഎഫ് കൺവെൻഷൻ ആവേശമായി

 



ചക്കിട്ടപാറ: വികസന കാര്യത്തിൽ അരനൂറ്റാണ്ട് പിന്നിലായ പേരാമ്പ്ര മണ്ഡലത്തെ ഉയിർത്തെഴുന്നേൽപ്പിക്കാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരണമെന്ന് പേരാമ്പ്ര മണ്ഡലം സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ പ്രസ്താവിച്ചു. യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.

ചെമ്പ്ര ഡാഫോഡിൽസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. നിലവിലെ ഭരണസംവിധാനത്തിന് കീഴിൽ മണ്ഡലം നേരിടുന്ന അവഗണനകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

കൺവെൻഷനിൽ വെച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:

ചെയർമാൻ: ജോർജ് മുക്കള്ളിൽ, കൺവീനർ: ആവള ഹമീദ്, ട്രഷറർ: റെജി കോച്ചേരി

ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി വട്ടക്കണ്ടി, മോളി തോമസ്, ലിജി ഷിജു, കെ.എ. ജോസ് കുട്ടി, രാജീവ് തോമസ്, മൂസ കോത്തമ്പ്ര, പി.ജെ. തോമസ്, രാജൻ വർക്കി, ടി.പി. മുഹമ്മദ്, കെ.സി. രവീന്ദ്രൻ, കുഞ്ഞമ്മദ് പെരിഞ്ചേരി, ബാബു പള്ളിക്കുടം, ബിന്ദു ബാലകൃഷ്ണൻ, ജിൻസി മനോജ്, ബാബു കൂനന്തടം, ഗിരിജ ശശി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത കൺവെൻഷൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം പകർന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി