കൂരാച്ചുണ്ട്, ചെമ്പനോട സ്വദേശികൾ ഉൾപ്പെടെ 44 വെന്ത് മരിച്ച പൂക്കിപ്പറമ്പ് ബസ് അപകടതിന് 25 വർഷത്തിന് ശേഷം ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി



കൂരാച്ചുണ്ട് / ചക്കിട്ടപാറ: കൂരാച്ചുണ്ട് സ്വദേശി റോയ് ചുവപ്പുങ്കൽ. ചെമ്പനോട സ്വദേശികളായ രജനി കാവിൽ പുരയിടം. ഷിജി കറുത്ത പാറക്കൽ. റീന പാലറ. ബിന്ദു വാഴക്കടവത്ത് എന്നിവർ ഉൾപെടെ 44 പേർ വെന്തുമരിച്ച പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ ഡ്രൈവർ കുറ്റക്കാരനെന്ന് ഹൈക്കോടതിയുടെ കണ്ടെത്തൽ. 2001 മാർച്ചിലാണ്  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നാടിനെ നടുക്കിയ ബസ് അപകടം ഉണ്ടായത്. ഗുരുവായൂർ - തലശ്ശേരി റോഡിൽ നടന്ന അപകടം 44 പേരുടെ ജീവനാണ് കവർന്നെടുത്തത്. നീണ്ട 25 വർഷങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട ബസിന്റെ ഡ്രൈവർക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് എ.ബദ്റുദ്ദീന്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് വിധി.

ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്ക്  ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന അംബാസഡർ കാറിലിടിച്ച് പൂർണമായും കത്തിയമരുകയായിരുന്നു.. 44 പേർ വെന്തുമരിച്ച അപകടത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. എന്നാൽ കേസിൽ ഏക പ്രതിയായ ബസ് ഡ്രൈവറെ മനപ്പൂർവമുള്ള നരഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടിഅസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി വന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തൽ.

സാക്ഷിമൊഴികളുടെയും ആർടിഒ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് 25 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് അഞ്ചുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചത്.

അപകടം നടന്ന് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോൾ, പല ഇരകളുടെയും കുടുംബങ്ങൾ ഈ നിയമപോരാട്ടത്തിനിടയിൽ തളർന്നുപോയിരുന്നു. എങ്കിലും വൈകിയാണെങ്കിലും ലഭിച്ച ഈ ശിക്ഷാവിധി സമാനമായ അശ്രദ്ധമായ ഡ്രൈവിംഗിനുള്ള താക്കീതാകുമെന്ന് നിയമവിദഗ്ധർ കരുതുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി