കാട്ടിലെ 'സ്പെഷ്യൽ വാറ്റ്' പൊങ്ങി; മുതുകാട് 400 ലിറ്റർ വാഷ് കണ്ടെടുത്തു; എക്സൈസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് തകർത്തു




പെരുവണ്ണാമൂഴി: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയും പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡിൽ  മുതുകാട് പയ്യാനിക്കോട്ട - ഐനിക്കാട്  ഭാഗത്ത് നിന്നും  പാറക്കൂട്ടത്തിനിടയിലുള്ള നീർച്ചാലിൽ  ബാരലുകളിലായി സൂക്ഷിച്ചുവച്ച 400 ലിറ്റർ വാഷ് കണ്ടെടുത്തു . ഇലക്ഷനും പെരുന്നാളും, ഈസ്റ്ററും പ്രമാണിച്ച് ചാരായം ഉണ്ടാക്കി വിൽപന നടത്താൻ ഉള്ള ശ്രമം ആണ് സംയുക്ത പരിശോധനയിൽ പേരാമ്പ്ര എക്സൈസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് തകർത്തത്.



പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ  നേതൃത്വത്തിലാണ്  റെയ്ഡ് നടത്തിയത്. പാർട്ടിയിൽ AEl (g) ജയരാജ്,സിവിൽ എക്‌സൈസ് ഓഫീസർ രൂപേഷ് വി കെ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മനു, പ്രദീപ് ബൈജു , ബിജോയ്, ദിനേശൻ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി