കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു യുവാക്കൾ തൽക്ഷണം മരിച്ചു. ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർഥികളായ കൊല്ലം സ്വദേശിയായ നന്ദ കിഷാർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഇലട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. മൂന്നുപേരും തൽക്ഷണം മരിച്ചു. നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments
Post a Comment