മരക്കൊമ്പിൽ കുരുങ്ങി മലയോര ഹൈവേ; ചെമ്പ്ര - 28-ാം മൈൽ റീച്ചിൽ നിർമ്മാണം തടസ്സപ്പെടുന്നു




കൂരാച്ചുണ്ട്: മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായുള്ള ചെമ്പ്ര - 28-ാം മൈൽ റീച്ചിലെ നിർമ്മാണ പ്രവൃത്തികൾ മരം മുറിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ കുരുങ്ങുന്നു. തോണിക്കടവ് മേഖലയിൽ കെആർ എഫ്ബി രണ്ട് മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുകഴിഞ്ഞപ്പോൾ ജലസേചന വകുപ്പ് അധികൃതർ കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി.

     ​തോണിക്കടവ് ഭാഗത്ത് റോഡ് പണിക്കായി രണ്ട് മരങ്ങളുടെ ശിഖരങ്ങൾ കെ.ആർ.എഫ്.ബി. അധികൃതർ മുറിച്ചിരുന്നു. എന്നാൽ, ഈ മരങ്ങൾ ജലസേചന വകുപ്പിന്റെ ഭൂമിയിലുള്ളതാണെന്നും അനുമതിയില്ലാതെയാണ് മുറിച്ചതെന്നും കാട്ടി വകുപ്പ് അധികൃതർ കുരാച്ചുണ്ട് പോലീസിൽ പരാതി നൽകി. ഇതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചത്.

     ​പ്രശ്നം പരിഹരിക്കാൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ മണ്ഡലംതല കമ്മിറ്റി ചേരാൻ പോലീസ് സ്റ്റേഷനിൽ വെച്ച്തീ രുമാനമെടുത്തിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും യോഗം ചേരാത്തത് കരാർ കമ്പനിയെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുന്നു.

​     വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് യോഗം ചേരുന്നത് ഇനിയും വൈകിപ്പിക്കാൻ ഇടയാക്കും. ​മഴ തുടങ്ങുന്നതിന് മുൻപ് 28-ാം മൈൽ മുതൽ കല്ലാനോട് വരെയുള്ള ഭാഗത്തെ പണികൾ തീർക്കാനാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ലക്ഷ്യമിട്ടിരുന്നത്. മരം മുറിച്ചു മാറ്റാത്തതിനാൽ നിലവിൽ പണി ഈങ്ങോറച്ചാൽ ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്.

    ​മരം മുറിച്ചു മാറ്റുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി റോഡ് പ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി