മലയോര ഹൈവേയുടെ പടയോട്ടം; 28 മൈൽ-കൂരാച്ചുണ്ട്-ചെമ്പ്ര റോഡ് നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

 


കൂരാച്ചുണ്ട്: മലയോര മേഖലയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് മലയോര ഹൈവേയുടെ (SH-59) വിവിധ റീച്ചുകളുടെ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും നടക്കുന്നു. മാർച്ച് 6-ന് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

 28 മൈൽ 21/6 റീച്ച് ഈ ഭാഗത്തിന്റെ നിർമ്മാണം പൂർത്തിയായതിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. 28 മൈൽ - കൂരാച്ചുണ്ട് - ചെമ്പ്ര റോഡ് ഈ റീച്ചിന്റെ നിർമ്മാണോദ്ഘാടനവും (ശിലാസ്ഥാപനം) അന്നേ ദിവസം നടത്തും.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക ചടങ്ങുകൾ തലയാട് വെച്ചാണ് നടക്കുക. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കൂരാച്ചുണ്ട്, കായണ്ണ, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലുള്ളവർക്ക് ഗതാഗത സൗകര്യം ഏറെ സുഗമമാകും.


നിലവിൽ കൂരാച്ചുണ്ട് ടൗൺ ഒഴികെയുള്ള ഭാഗങ്ങളിലാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. ടൗൺ ഭാഗം ഉൾപ്പെടുന്ന പ്രദേശം മറ്റൊരു പ്രത്യേക റീച്ചായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന രീതിയിലുള്ള പ്രത്യേക വികസന പ്രവർത്തനങ്ങൾ ആ റീച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയോര മേഖലയിലെ കാർഷിക ഉൽപ്പന്നങ്ങളുടെ ചരക്ക് നീക്കത്തിനും ടൂറിസം സാധ്യതകൾക്കും ഈ പുതിയ പാത വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി