സഞ്ജു സാംസണിന്റെ ചുമലിലേറി ഇന്ത്യ ടി 20 ലോകകപ്പ് സെമി ഫൈനലിൽ

 



സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പോരാട്ട മികവില്‍(50 പന്തില്‍ നിന്ന് 97*)വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു. മാര്‍ച്ച് അഞ്ചിന് ഇന്ത്യ ഇംഗ്ലണ്ടിനെയാണ് സെമിയില്‍ നേരിടുക.


അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ആദ്യ പന്ത് സിക്‌സിനു പായിച്ച സഞ്ജു രണ്ടാം പന്ത് അതിര്‍ത്തി കടത്തിയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്.

ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 195 റണ്‍സ് നേടി.


മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 199 റണ്‍സാണ് അടിച്ചെടുത്തത്. തിലക് വര്‍മ(27), സൂര്യകുമാര്‍ യാദവ്(18), ഹാര്‍ദിക് പാണ്ഡ്യ(17), അഭിഷേക് ശര്‍മ(10), ഇഷാന്‍ കിഷന്‍(10), ശിവം ദുബേ(8*)എന്നിങ്ങനെയാണ് ഇന്ത്യന്‍ നിരയിലെ മറ്റുള്ളവരുടെ പ്രകടനം. ലോകകപ്പിലെ ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.


സായ് ഹോപ്(32), ചേസ്(40), ഹെറ്റ്‌മെയര്‍(27), റൂതര്‍ഫോഡ്(14), പവല്‍(34*), ഹോള്‍ഡര്‍(37*)എന്നിവരാണ് വെസ്റ്റിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി ബുംറ രണ്ടും പാണ്ഡ്യ, വരുണ്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ വീഴ്ത്തി. വെസ്റ്റിന്‍ഡീസ് നിരയില്‍ ഹുസേന്‍ ഒന്നും ഹോള്‍ഡര്‍, ജോസഫ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.


അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ പതിവിനു വിപരീതമായി നെഞ്ചില്‍ കുരിശുവരച്ച് ആകാശത്തിലേക്ക് നോക്കിയ സഞ്ജു സാംസണ്‍ വിജയ റണ്‍ നേടിയ ശേഷം മൈതാനത്ത് മുട്ടുകുത്തുകയും ഹെല്‍മറ്റ് ഊരിയെറിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി കുരിശുവരയ്ക്കുകയും കൈകള്‍ കൂപ്പി ദൈവത്തിന് നന്ദി പറയുകയും ചെയ്തു. അത്രമേല്‍ വികാരപരമായിരുന്നു സഞ്ജുവിന്റെ നന്ദിപ്രകടനം. സഞ്ജുവാണ് കളിയിലെ താരവും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി