പേരാമ്പ്ര; നടുവണ്ണൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്കു കയറ്റി അയച്ച 16.3 ടൺ തേങ്ങ നഷ്ടമായി



പേരാമ്പ്ര:  നടുവണ്ണൂർ പി എം ട്രേഡേഴ്‌സ് എകരൂലിലെ വീ വൺ ഏജൻസിയുടെ ലോറി യിൽ കാങ്കയത്തേക്കു വിൽപന യ്ക്കായി അയച്ച 16.3 ടൺ പൊളിച്ച തേങ്ങ അവിടെയുള്ള വിൽ പന കേന്ദ്രത്തിൽ എത്തിയില്ലെന്നു പരാതി.

ഈ മാസം 24നു വൈകിട്ട് 6നാ ണു തേങ്ങ കയറ്റി അയച്ചത്. 25നു വൈകിട്ട് കാങ്കയത്ത് എത്താത്തതിനെ തുടർന്ന്ട്രേഡേഴ്‌സ് ഉടമ ലോറി ഡ്രൈവറെ ഫോണിൽ വിളിച്ചപ്പോൾ ലോറി പൊന്നാനിയിൽ നിർത്തി യിട്ട് ഡ്രൈവർ ഉറങ്ങുകയായിരു ന്നുവെന്നും ഉച്ചയ്ക്ക് എത്തുമെ ന്നും മറുപടി ലഭിച്ചു

പറഞ്ഞ സമയത്തും ലോറി വിൽപന കേന്ദ്രത്തിൽ എത്താ ത്തതിനാൽ ലോറി ഏജൻസി യിൽ വിവരമറിയിച്ചു.

ജിപിഎസ് വഴി അന്വേഷിച്ചപ്പോൾ വാളയാർ ചെക്ക് പോസ്‌റ്റിനു സമീപം ലോറി ഉള്ളതായി കണ്ടെത്തി. ഉടമ ബാലുശ്ശേരി - പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷ  ണത്തിൽ തേങ്ങ ഇല്ലാത്ത കാലി  ലോറി വാളയാറിൽ കണ്ടെത്തി. പൊലീസ് ലോറി കസ്റ്റഡിയിലെടുത്ത് വാളയാർ പൊലീസ്  സ്‌റ്റേഷനിൽ എത്തിച്ചു. അന്വേഷണത്തിൽ തൊട്ടിൽപാലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

പത്തു ലക്ഷം രൂപയുടെ തേങ്ങയാണ് നഷ്ടപ്പെട്ടതെന്ന് ട്രേഡേഴ്സ‌് ഉടമകളായ കീഴരി യൂർ പള്ളിക്കൽ മീത്തൽ അബ്ദുൽ സലീം, കരുമ്പാപ്പൊ യിൽ കിളിയാടത്ത് ലത്തീഫ് എന്നിവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി