മലബാറിന്റെ ടൂറിസം ഭൂപടം മാറുന്നു. കോഴിക്കോട് ബയോളജിക്കൽ പാർക്കിന് പെരുവണ്ണാമൂഴിയിൽ ശിലാസ്ഥാപനം നടത്തി
വനം വകുപ്പിന് കീഴില്‍ പേരാമ്പ്രയിലെ മുതുകാട് ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
പെരുവണ്ണാമൂഴി: നാടിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചുകൊണ്ട്, കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം പെരുവണ്ണാമൂഴിയിൽ നടത്തി. കേരള വനം വന്യജീവി വകുപ്പിന് കീഴിൽ പേരാമ്പ്ര-മുതുകാട് മേഖലയിൽ 100 കോടിയിലധികം രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ മഹാപദ്ധതി ചക്കിട്ടപാറ മലയോര മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഉണർവേകും.
രണ്ട് യൂണിറ്റുകളായുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ പ്രവേശനകവാടം, സന്ദര്‍ശകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, ബയോ റിസോഴ്സ് പാര്‍ക്കുമാണ് ഇവിടെ പ്രധാനമായിട്ടുണ്ടാവുക. വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ലഘുഭക്ഷണ ശാല, വാഷ് റൂമുകള്‍, ടിക്കറ്റ് കൗണ്ടര്‍, ഓഫീസ് കെട്ടിടം, താമസ സൗകര്യം എന്നിവയും ഇവിടെ ഒരുക്കും.
രണ്ടാമത്തെ യൂണിറ്റില്‍ മൃഗങ്ങള്‍ക്കുള്ള വാസസ്ഥലങ്ങളും, മൃഗാശുപത്രിയും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. മുതുകാട് ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പേരാമ്പ്ര എം.എല്‍.എ ശ്രീ.ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Comments
Post a Comment