നഴ്സ് എന്നാൽ വെറുമൊരു ജോലിയല്ല, അതൊരു കരുതലാണ്; ബസ്സിലെ ആ നിമിഷം അൻസിമായ മാതൃകയായപ്പോൾ

 


കുളത്തൂപ്പുഴ: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച് വീണ യാത്രക്കാരന് മിന്നൽ വേഗത്തിൽ പ്രഥമശുശ്രൂഷ നൽകി മാതൃകയായി നഴ്സ് അൻസി മായ. കുളത്തൂപ്പുഴ ഗവൺമെന്റ് ആശുപത്രിയിലെ നഴ്സായ അൻസിയുടെ ഇടപെടൽ ഒരു ജീവനാണ് രക്ഷിച്ചത്..

ഇന്നലെ രാവിലെ മടത്തറ, കുളത്തൂപ്പുഴ റൂട്ടില്‍ ഓടുന്ന ബസ്സിലായിരുന്നു സംഭവം നടന്നത്. യാത്രയ്ക്കിടയിൽ പെട്ടെന്ന് അപസ്മാരം ബാധിച്ച് നിലത്തുവീണ യാത്രക്കാരനെ കണ്ട് സഹയാത്രികർ പകച്ചുനിന്ന നിമിഷം, ഒട്ടും വൈകാതെ തന്നെ അൻസി മായ സഹായവുമായി മുന്നോട്ടുവരികയായിരുന്നു. സ്വന്തം ഡ്യൂട്ടിക്ക് കയറാനുള്ള തിരക്കിലായിരുന്നിട്ടും അതൊന്നും വകവെക്കാതെ രോഗിക്ക് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകാൻ അവർ തയ്യാറായി..

പ്രഥമശുശ്രൂഷ നൽകുന്നതിനൊപ്പം തന്നെ, അവിടെയും തീർന്നില്ല ആ സമയോചിതമായ ഇടപെടൽ. പ്രഥമശുശ്രൂഷ നൽകുന്നതിനോടൊപ്പം തന്നെ താൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെടുകയും ചെയ്തു. ബസ് ആശുപത്രിക്ക് മുന്നിലെത്തിയപ്പോഴേക്കും സ്ട്രക്ചറുമായി സഹപ്രവർത്തകരെ സജ്ജമാക്കി നിർത്തിയത് ചികിത്സാ സമയം ലാഭിക്കാൻ സഹായിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ മുന്നിൽ നിന്ന് നയിച്ചതും അൻസി തന്നെയായിരുന്നു.

​സ്വന്തം ജോലിയോടുള്ള ആത്മാർത്ഥതയും, സഹജീവിയോടുള്ള കരുണയും ഒരേപോലെ പ്രകടിപ്പിച്ച അൻസി മായയ്ക്ക് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രശംസയാണ് ലഭിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സേവനസന്നദ്ധതയ്ക്ക് വലിയൊരു ഉദാഹരണമാണ് ഈ സംഭവമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു...



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി