കല്ലാനോട് സെന്റ് മേരീസ് എൽ.പി.എസ്. ലൈബ്രറിയിലേക്ക് സിബി നെല്ലിക്കലിന്റെ സ്നേഹസമ്മാനമായി പുസ്തകങ്ങൾ
കല്ലാനോട്: വായനയുടെ ലോകത്തേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനായി സെന്റ് മേരീസ് എൽ.പി. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. കൂരാച്ചുണ്ടിലെ പ്രമുഖ എഴുത്തുകാരനും, നാടക സംവിധായകനും, നടനുമായ സിബി നെല്ലിക്കൽ താൻ രചിച്ച 'മധുരം', 'കഥ പറയും കിളിക്കൂട്' എന്നീ പുസ്തകങ്ങളാണ് സ്കൂളിന് സ്നേഹസമ്മാനമായി നൽകിയത്..
സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് വിദ്യാർത്ഥി പ്രതിനിധി ലിജോ ജോണിയിൽ നിന്നും ഹെഡ്മിസ്ട്രസ് സ്വപ്ന വർഗീസ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വായനാശീലം കുറഞ്ഞുവരുന്ന ആധുനിക കാലഘട്ടത്തിൽ, കുട്ടികൾക്കായി ഇത്തരത്തിൽ പുസ്തകങ്ങൾ സ്പോൺസർ ചെയ്ത സിബി നെല്ലിക്കലിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇത്തരം ഇടപെടലുകൾ മാതൃകാപരമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
.

Comments
Post a Comment