മലയോരത്ത് വേനൽച്ചൂടും റംസാനും ഒന്നിച്ചെത്തിയതോടെ മധുരമൂറും പഴങ്ങളാണ് പഴവിപണിയിലെ താരം

  




കൂരാച്ചുണ്ട്: മലയോര മേഖലയിൽ റംസാൻ കാലം സജീവമായതോടെ കൂരാച്ചുണ്ട് ടൗണിലെ പഴവിപണികൾ ഉണർന്നു. നോമ്പുതുറ വിഭവങ്ങളിൽ പ്രധാനിയായ പഴവർഗങ്ങൾ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഠിനമായ വേനൽച്ചൂടും റംസാനും ഒന്നിച്ചെത്തിയതോടെ തണ്ണിമത്തൻ ഉൾപ്പെടെയുള്ള ശീതള ഫലങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറുന്നത്.

വിപണിയിൽ കുടുംബശ്രീ യൂണിറ്റുകളുടെയും പ്രാദേശിക കർഷകരുടെയും നാടൻ പഴവർഗങ്ങളും ഇത്തവണ വിപണിയിൽ സജീവമാണ്,   വിദേശത്തുനിന്നുള്ള ഈത്തപ്പഴങ്ങളുടെ വലിയ ശേഖരവും എത്തിയിട്ടുണ്ട്.അജ്‌വ, മജ്‌ദൂൽ തുടങ്ങി പത്തോളം ഇനം ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. 

വേനൽ കൂടി കണക്കിലെടുത്ത് തണ്ണിമത്തന്നാണ് പ്രിയമേറിയത്. മുന്തിരി പപ്പായ, ഓറഞ്ച് ,കൈതച്ചക്ക, തുടങ്ങിയ വയ്ക്കും ആവശ്യക്കാരേറെയാണ്.  വാഴ പഴം ആപ്പിൾ,   മാമ്പഴം, പേരക്ക, പ്ലം, അവക്കാഡോ, ലിച്ചി, റംബുട്ടാൻ, സപ്പോട്ട, എന്നിവയ്ക്കും ആവശ്യക്കാറുണ്ടെന്നും  ഇതോടൊപ്പം കരിക്ക് കച്ചവടവും നടക്കുന്നതായി  വ്യാപാരികൾ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു


രാവിലെ മുതൽ തന്നെ വിപണിയിൽ ചെറിയ തിരക്ക് ആരംഭിക്കുമെങ്കിലും പഴങ്ങൾ മിക്കതും പെട്ടെ ന്നുതന്നെ വിറ്റ് പോകുകയാണ്. വൈകുന്നേരങ്ങളിൽ നോമ്പുതുറക്കുന്നതിന് മുമ്പാണ് കൂടുതൽ വിൽപന. മുൻവർഷങ്ങളെ അപേക്ഷിച്ച് വിലയിൽ ചെറിയ വർധനവുണ്ടെങ്കിലും ഗുണമേന്മയുള്ള പഴങ്ങൾ എത്തിക്കാൻ വ്യാപാരികൾ ശ്രദ്ധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി