അഞ്ചു വർഷത്തെ തീരാദുരിതം; വീടിനു മുന്നിൽ കൂറ്റൻ പാറക്കല്ലുകൾ

 


പെരുവണ്ണാമൂഴി: വീടിനു മുന്നിൽ കൂ റ്റൻ പാറക്കല്ലുകൾ.  കല്ലുകൾക്കിടയിലെ ഇഴജന്തുക്കൾ ഭയന്ന്  കുട്ടികളെ മുറ്റത്ത് ഇറക്കാൻ പോലും ഭയം. കടിയങ്ങാട് പെരുവണ്ണാമുഴി റോ ഡിൽ മഹിമ പെട്രോൾ പമ്പിനു സമീപം ഊന്നു കല്ലിൻ പുറത്ത് അനൂപ് ജോർജിന്റെ വീട്ടിലെ അവസ്‌ഥയാണിത്. 5 വർഷം മുൻപാണ് കടിയങ്ങാട് -പെരുവ ണ്ണാമുഴി റോഡിൽ ജലനിധി പൈപ്പ് സ്ഥാപിക്കാൻ കുഴി എടു ത്തത്. ആ സമയത്താണ് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ഭീമൻ പാറക്കല്ലുകൾ എടുത്ത് വീടിനു മുന്നിൽ ഇട്ടത്. ഇറിഗേഷൻ പുറം പോക്ക് എന്ന പേരിലാണ് റോഡ് സൈഡിലുള്ള വീടിന്റെ മുന്നിൽ നിറയെ ഭീമൻ പാറക്കല്ലുകൾ നി രത്തിയത്. ഇവ ഉടൻ മാറ്റുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല.


കല്ലുകൾ പതിച്ച് വീടിന്റെ മതിൽ പല സ്‌ഥലത്തും തകർന്നി : ട്ടുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് കല്ല് എടുത്തിട്ടപ്പോഴാണ് മതിൽ തകർന്നത്. തകർന്ന ഭാഗം നന്നാ ക്കാനും അധികാരികൾ തയറായി ട്ടില്ല. പരാതിപ്പെട്ടപ്പോൾ റോഡ് പണി കഴിഞ്ഞാൽ പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞെങ്കിലും റോഡ് പണി കഴിഞ്ഞ് വർഷം ഒന്ന് കഴിഞ്ഞിട്ടും പരിഹാരം കാ ണാത്ത സാഹചര്യത്തിൽ ഇറി ഗേഷൻ അധികാരികളെ ബന്ധ പ്പെട്ടെങ്കിലും കല്ല് മാറ്റാൻ കഴിയി ല്ല എന്ന മറുപടിയാണ് ലഭിച്ചത്. പഞ്ചായത്തിൽ പരാതി നൽകിയ തിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടപ്പോൾ ഇറിഗേഷൻ ഭൂമിയിലാണ് കല്ല് ഇട്ടതെന്നും എടുത്തു മാറ്റാൻ കഴിയില്ലെന്നുമാണ് മറുപടിയാ ണ് ലഭിച്ചതെന്നും വീട്ടമ്മയായ ഏലിയാമ്മ ജോർജ് പറഞ്ഞു. മഴ ക്കാലമായാൽ കല്ലുകൾക്ക് ഇട യിൽ കാട് നിറഞ്ഞ് പാമ്പുകളു ടെയും കാട്ടുജീവികളുടെയും താ വളമായി മാറുകയാണ്. വീടിനു മുന്നിൽ കൂട്ടിയിട്ട പാറക്കല്ലുകൾ 5 വർഷം കഴിഞ്ഞിട്ടും മാറ്റാനും സ്വന്തം മാറ്റാൻ വീട്ടുകാരെ അനു വദിക്കാത്ത അധികാരികൾക്ക് എതിരെ ഇറിഗേഷൻ, പൊതുമ രാമത്ത് വകുപ്പ് മന്ത്രിമാർക്ക് പരാ തി നൽകാനുള്ള തീരുമാനത്തി ലാണ് വീട്ടുകാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി