ഒരു ജ്യോത്സ്യൻ്റെ വാക്കിന് മുന്നിൽ പെറ്റമ്മയുടെ സ്നേഹം തോറ്റുപോയ നിമിഷം

 



പെട്ടെന്ന് വീടിനുള്ളിൽ നിന്ന് കൂട്ടക്കരച്ചില്‍, ചുറ്റും ഇനി എനിക്ക് ആരുമില്ലെന്ന.. ആ മകളുടെ നിലവിളി മാത്രം നാട്ടുകാരുടെ വരവിൽ കണ്ടത് സ്വന്തം പെറ്റമ്മയുടെ ചേതനയറ്റശരീരം...


ജന്മം നൽകിയ അമ്മയെപ്പോലും ശത്രുവായി കാണാൻ പ്രേരിപ്പിക്കുന്ന അന്ധവിശ്വാസത്തിൻ്റെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച് കർണാടക. അച്ഛൻ്റെ മരണത്തിന് കാരണം അമ്മയുടെ ദുർമന്ത്രവാദമാണെന്ന ജ്യോത്സ്യൻ്റെ വാക്ക് അന്ധമായി വിശ്വസിച്ച 33 വയസ്സുകാരിയായ മകൾ, സ്വന്തം അമ്മയെ ശ്വാസംമുട്ടിച്ച് ജീവനെടുത്തു. തുംകൂരു അനുപനഹള്ളി ഗ്രാമത്തിലെ പുഷ്പവതി (55) ആണ് മകൾ സുചിത്രയുടെ കൈകളാൽ അതിദാരുണമായി മരിച്ചത്..


ഒന്നരവർഷം മുൻപ് മരിച്ച അച്ഛൻ്റെ വേർപാടിൽ നീറിക്കഴിഞ്ഞിരുന്ന സുചിത്രയെ ഒരു ജ്യോത്സ്യൻ്റെ വാക്കുകളാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. 'അമ്മയുടെ മന്ത്രവാദമാണ് അച്ഛൻ്റെ ജീവനെടുത്തത്" എന്ന തെറ്റായ വെളിപ്പെടുത്തൽ ആ മകളുടെ ഉള്ളിൽ അമ്മയോടുള്ള കടുത്ത പകയായി മാറി. അമ്മ ജീവനോടെയിരിക്കുന്നത് കുടുംബത്തിന് ആപത്താണെന്ന ഭ്രാന്തമായ ചിന്ത ഒടുവിൽ ഒരു ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു..


ഏതാനും ദിവസങ്ങൾക്ക് മുൻപ് അമ്മയുടെ വീട്ടിലെത്തിയ സുചിത്ര, അമ്മ തൻ്റെ മുറിയിൽ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് കൃത്യം നടത്തിയത്. ആരും തുണയില്ലാത്ത നേരത്ത്, ഒരു തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് തന്റെ അമ്മയുടെ ജീവൻ ആ മകൾ കവർന്നു. മരണം സ്വാഭാവികമാണെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അയൽവാസികൾക്ക് തോന്നിയ അസ്വാഭാവികതയാണ് പോലീസിനെ വിവരമറിയിക്കാൻ കാരണമായത്..


'ഒരു ജ്യോത്സ്യൻ്റെ വാക്കിന് മുന്നിൽ പെറ്റമ്മയുടെ സ്നേഹം തോറ്റുപോയ നിമിഷം. അന്ധവിശ്വാസം എത്രത്തോളം ഭീകരമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.'


ക്യാതസന്ദ്ര പോലീസ് സുചിത്രയെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഒരു കുടുംബത്തെ ഒന്നടങ്കം തകർത്ത ആ ജ്യോത്സ്യനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. ശാസ്ത്രീയമായ അറിവുകൾക്കും യുക്തിക്കും പകരം അന്ധവിശ്വാസങ്ങൾ മനുഷ്യൻ്റെ കണ്ണുതുറപ്പിക്കുമ്പോൾ, ഇതുപോലെ ഇനിയും എത്ര അമ്മമാർ ഇരകളാകേണ്ടി വരും എന്ന ചോദ്യം ബാക്കിയാവുന്നു...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി