കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ്: സുനിത ചെയർപേഴ്സൺ, സമീറ വൈസ് ചെയർപേഴ്സൺ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർപേഴ്സണായി സുനിതയെയും വൈസ് ചെയർപേഴ്സണായി സമീറയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ എൽഡിഎഫ് ആയിരുന്നു സിഡിഎസ് ഭരണം പിടിച്ചത്. ഇത്തവണ സി ഡി എസ് യുഡിഫ് വൻ മുന്നേറ്റത്തിലൂടെ തിരിച്ചു പിടിക്കുകയാണ് ഉണ്ടായത്.
ഹിബാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. വരും വർഷങ്ങളിൽ പഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും അയൽക്കൂട്ടങ്ങളുടെ ഏകോപനത്തിനും പുതിയ ഭരണസമിതി നേതൃത്വം നൽകും.
പ്രാദേശിക സാമ്പത്തിക വികസനത്തിലും സാമൂഹിക ഇടപെടലുകളിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും തൊഴിൽ സംരംഭങ്ങളും കൂടുതൽ സജീവമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് പുതിയ ഭാരവാഹികൾ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.
പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ പുതിയ നേതൃത്വം ലക്ഷ്യമിടുന്നു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.

Comments
Post a Comment