ക്യാൻസർ എന്നെ വിട്ടുപോയിട്ടില്ല, പക്ഷേ ഞാൻ അതിനെ ഓടിച്ചുവിടും. അതിജീവനത്തിൻ്റെ കരുത്തുമായി ലേഖ അംബുജാക്ഷൻ

 



രോഗാവസ്ഥയുടെ തളർച്ചയിലല്ല, മറിച്ച് പോരാട്ടത്തിന്റെ പുഞ്ചിരിയിലാണ് താൻ എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ലേഖ അംബുജാക്ഷൻ. തന്റെ ക്യാൻസർ രോഗത്തെക്കുറിച്ചും അതിനെ നേരിടുന്ന രീതിയെക്കുറിച്ചും ലേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ നിരവധി ആളുകള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്..


ക്യാൻസർ എന്ന രോഗം തന്റെ ജീവിതത്തിന് ഒരു ഫുൾസ്റ്റോപ്പിടുമോ എന്ന് തനിക്കറിയില്ലെന്ന് ലേഖ തുറന്നുപറയുന്നു. എങ്കിലും, തളരാതെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് ചുറ്റുമുള്ളവരുടെ സ്നേഹവും പ്രാർത്ഥനയുമാണെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. 'ക്യാൻസറിനോട് യുദ്ധം ചെയ്ത് നിങ്ങടെ മുന്നിൽ പുഞ്ചിരിച്ച് നിൽക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളുടെ സ്നേഹമാണ്,' ലേഖ കുറിച്ചു.


കഴിഞ്ഞ ഒരു വർഷമായി രോഗത്തോടുള്ള പോരാട്ടത്തിലാണ് ലേഖ. രോഗം പൂർണ്ണമായി വിട്ടുപോയിട്ടില്ലെങ്കിലും, അതിനെ തോൽപ്പിക്കുമെന്ന ഉറച്ച വിശ്വാസം അവർക്കുണ്ട്. സ്നേഹിക്കാൻ പ്രിയപ്പെട്ടവരും മക്കളും കൂടെയുള്ളപ്പോൾ, ഒരു 'അമ്മൂമ്മയാകുന്നത് വരെയെങ്കിലും' ജീവിക്കണമെന്ന മോഹം ആത്മവിശ്വാസത്തോടെയാണ് അവർ പങ്കുവെക്കുന്നത്.


തന്റെ പ്രിയപ്പെട്ടവർ തീർക്കുന്ന സ്നേഹത്തിന്റെ കവചം രോഗത്തെ അതിജീവിക്കാനുള്ള വലിയൊരു കരുത്താണെന്ന് ലേഖ വിശ്വസിക്കുന്നു.. തളർന്നുപോകുന്നവർക്ക് മാതൃകയാക്കാവുന്ന ഈ പോരാട്ടവീര്യത്തിന് താഴെ നിരവധി പേരാണ് പ്രാർത്ഥനകളുമായും, പിന്തുണയുമായും എത്തുന്നത്..


മരണത്തെ പേടിക്കാതെ ജീവിതത്തെ സ്നേഹിക്കുന്ന ലേഖയുടെ ഈ വാക്കുകൾ ഏതൊരു പോരാളിക്കും വലിയൊരു ആവേശമാണ്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി