മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമായി ആരംഭിച്ച മണ്ണാർക്കാട് - പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ കെ.എസ്.ആർ.ടി.സി ബസ് സർവീസിന് കൂരാച്ചുണ്ടിൽ ഉജ്ജ്വല സ്വീകരണം

മണ്ണാർക്കാട് - പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു; മലയോര മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ

കൂരാച്ചുണ്ട്: മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമായി സർവീസ് ആരംഭിച്ച മണ്ണാർക്കാട് - പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ കെ.എസ്.ആർ.ടി.സി ബസിന് കൂരാച്ചുണ്ടിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി.

കൂരാച്ചുണ്ട് ടൗണിലെത്തിയ ബസിനെ പൂക്കൾ വിതറിയാണ് നാട്ടുകാരും മുന്നണി പ്രവർത്തകരും എതിരേറ്റത്. ചടങ്ങിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലശേരി എന്നിവർ ചേർന്ന് ബസ് ജീവനക്കാർക്ക് പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.


യു.ഡി.എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കൺവീനർ ഒ.കെ. അമ്മത്, യു.ഡി.വൈ.എഫ് ചെയർമാൻ സന്ദീപ് കളപുരക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കുര്യൻ ചെമ്പനാനി, മനു ചെലാപറമ്പത്ത് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. പ്രദേശത്തെ നിരവധി യു.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

യാത്രാ സൗകര്യങ്ങൾ കുറവായ മലയോര ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും എളുപ്പത്തിൽ എത്താൻ പുതിയ ബസ് സർവീസ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

"മലയോരത്തെ സാധാരണക്കാരായ യാത്രക്കാരെയും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവരെയും ലക്ഷ്യം വെച്ചാണ് പുലർച്ചെയുള്ള ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ആശ്വാസമാകും."

— സിനി ജിനോ (പ്രസിഡൻ്റ്, കൂരാച്ചുണ്ട് പഞ്ചായത്ത്)

 "പാലക്കാട് മേഖലയുമായി കൂരാച്ചുണ്ടിനെയും ചക്കിട്ടപാറയേയും ബന്ധിപ്പിക്കുന്ന പുതിയ സർവീസ് സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകും" - ബിജു കടലശ്ശേരി (കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്)


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി