കൂരാച്ചുണ്ട് സ്വദേശിയുടെ കാർ കട്ടിപാറയിൽ വച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. കൂരാച്ചുണ്ട് സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കൂരാച്ചുണ്ട്: മാരുതി സ്വിഫ്റ്റ് കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഡ്രൈവർ കൂരാച്ചുണ്ട് മണ്ണൂപൊയിൽ സ്വദേശി തെക്കേടത്ത് ലത്തീഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണു കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടം റോഡിൽ വെച്ച് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. കാറിൽ ലത്തീഫ് തനിച്ചേ ഉണ്ടായിരുന്നുള്ളൂ.
നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വൈദ്യുത തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂണിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് കുറച്ചുസമയം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി തകരാറുകൾ പരിഹരിച്ചു
.

Comments
Post a Comment