പെരുവണ്ണാമൂഴി കടുവ സഫാരി പാർക്ക് ആദ്യഘട്ട പ്രവൃത്തിക്ക് ടെൻഡറായി
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് വനംവകുപ്പിൻ്റെ കീഴിൽ തു ടങ്ങുന്ന കോഴിക്കോട് ബയോളജി ക്കൽ പാർക്കിൻ്റെ (കടുവ സഫാരി പാർക്ക്) ആദ്യഘട്ടപ്രവൃത്തിക്ക് ടെൻഡറായി. കേരള സ്റ്റേറ്റ് കൺ സ്ട്രക്‌ഷൻ കോർപ്പറേഷനാണ് കരാറെടുത്തിരിക്കുന്നത്. 13.944 കോടിയുടെ ആദ്യഘട്ടപ്രവൃത്തി ക്ക് കഴിഞ്ഞവർഷം നവംബറിൽ ഭരണാനുമതിനൽകി സർക്കാർ ഉത്തരവായിരുന്നു. ഈ ബജറ്റിൽ അഞ്ചുകോടി രൂപകൂടി പദ്ധതിക്കാ യി വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ മാസംതന്നെ നിർമാണോദ്ഘാടനം നടത്തുന്നതാണ് വനംവകുപ്പി ന്റെ പരിഗണനയിലുള്ളത്.
മുതുകാടുള്ള പ്ലാന്റേഷൻ കോർ പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ 120 ഹെക്ടർ സ്ഥലത്താണ് ബയോ ളജിക്കൽ പാർക്ക് വരുന്നത്. പ്ലാ ന്റേഷൻ കോർപ്പറേഷന് വനംവ കുപ്പ് ലീസിനുനൽകിയ സ്ഥലമാ യതിനാൽ സ്ഥലം കൈമാറൽ നട പടികൾ പെട്ടെന്ന് പൂർത്തീകരിക്കാനായി. 2023 നവംബറിലാണ് പാർക്ക് സ്ഥാപിക്കാൻ അംഗീകാ രം നൽകി സർക്കാർ ഉത്തരവാ യത്. രണ്ടുഘട്ടമായി നിർമാണം നടത്താനാണ് തീരുമാനം. പേരാ മ്പ്ര എസ്റ്റേറ്റിന്റെ പ്രവേശനകവാ ടത്തിനരികെ രണ്ടുഹെക്ടർ സ്ഥലത്താണ് ആദ്യഘട്ട നിർമാണപ്രവൃ ത്തികൾ നടക്കുക. ഇവിടെനിന്ന് എസ്റ്റേറ്റിനുള്ളിൽ അഞ്ചുകിലോമീ റ്റർ അകലെയാണ് സംരക്ഷണകേ ന്ദ്രം ഒരുക്കുക.
ഒന്നാംഘട്ടത്തിൽ ബയോളജി പാർക്കും വാഹന പാർക്കിങ് സൗകര്യവും ഒരുക്കാനാ ണ് കൂടുതൽ തുക കണക്കാ ക്കിയിട്ടുള്ളത്. 9.32 കോടി രൂപ ഇതിന് വേണ്ടിവരും. പ്രവേശനക വാടവും പിക്കറ്റ് സ്റ്റേഷനും 45.88 ലക്ഷം, ശൗചാലയ നിർമാണം 66.60 ലക്ഷം, ടിക്കറ്റ് കൗണ്ടർ നിർ മാണം 38.98 ലക്ഷം, സഫാരി സ്റ്റേ ഷൻ നിർമാണം 50.34 ലക്ഷം, ഫേൺ ഹൗസ് നിർമാണം 93.26 ലക്ഷം, ഓർക്കിഡ് ഹൗസ് നിർമാ ണം 91.92 ലക്ഷം, വെബ്സൈറ്റും സോഫ്റ്റ്‌വേറും വികസിപ്പിക്കൽ 30 ലക്ഷം, വാഹനസൗകര്യമൊ രുക്കൽ 15 ലക്ഷം, ഫർണിച്ചറും കപ്യൂട്ടറും സൈനേജും സി.സി. ടി.വി. സൗകര്യവുമൊരുക്കാൻ 30 ലക്ഷം എന്നിങ്ങനെയാണ് കണ ക്കാക്കിയത്.
വന്യമൃഗ സംരക്ഷണകേന്ദ്രം നിർ മാണം, വെറ്ററിനറി ആശുപത്രി സൗകര്യങ്ങൾ ഒരുക്കൽ, ഇന്റർ പ്രട്ടേഷൻ സെൻന്റർ, ക്വാർട്ടേഴ്സ്, അതിർത്തിവേലികൾ എന്നിവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. ഇവ യ്ക്ക് കൂടുതൽ അനുമതികൾ ലഭി ക്കാനുള്ളതിലാണ് രണ്ടുഘട്ടമായി പ്രവൃത്തിനടത്താൻ തീരുമാനിച്ചത്.

Comments
Post a Comment