ചക്കിട്ടപാറ പഞ്ചായത്ത് വികസന സെമിനാർ നടന്നു; വാർഷിക പദ്ധതികൾക്ക് രൂപരേഖയായി

 


ചക്കിട്ടപാറ: ജനകീയ ആസൂത്രണം 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ സെമിനാർ ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്ത് ജനകീയ പങ്കാളിത്തമാണെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കാർഷിക-സാമൂഹിക മേഖലകൾക്ക് മുൻഗണന നൽകുന്ന പദ്ധതികൾക്കാണ് ഈ വർഷം പ്രാധാന്യം നൽകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ കർമ്മ പദ്ധതികൾ സെമിനാറിൽ ചർച്ച ചെയ്തു. ഗ്രാമസഭകളിൽ നിന്ന് ഉയർന്നുവന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് മുൻഗണനാക്രമം നിശ്ചയിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വിവിധ വാർഡ് മെമ്പർമാർ, രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൃഷി, കുടിവെള്ളം, പാർപ്പിടം, വനിതാ ക്ഷേമം തുടങ്ങിയ മേഖലകളിലെ നൂതന പദ്ധതികൾക്ക് സെമിനാർ അംഗീകാരം നൽകി. പഞ്ചായത്ത് സെക്രട്ടറി, പ്ലാൻ കോഡിനേറ്റർമാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി