പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ ലഹരിക്കേസിലെ പ്രതി ഇന്നലെ ബീച്ച് ആശുപത്രിയിയിൽനിന്ന് ഓടിപ്പോയി

 


കോഴിക്കോട് : ലഹരിമരുന്ന്കേസിൽ റിമാൻഡിലായ പ്രതി ചികിത്സയ്ക്കിടെ ബീച്ച് ആശുപ ത്രിയിൽനിന്നു കടന്നു. പിന്തുടർ ന്ന് ഓടിയ പൊലീസ് നഗര ത്തിൽ നിന്നു പ്രതിയെ പിടികൂടി. ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞ 6ന് നടക്കാവ് പൊ ലീസ് ലഹരിമരുന്ന് കേസിൽ പി ടികുടി കോടതി റിമാൻഡ് ചെയ്ത, കല്ലായി കെടി ഹൗ സിൽ ഷഹരീഷിനെ(30) ആണ് ഓടിച്ചിട്ടു പിടി കൂടിയത്. 

പല്ലുവേദന യും തലവേദന യും പറഞ്ഞ തോടെ പ്രതി യെ ജയിലിൽ നിന്ന് ഇന്നലെ രാവിലെ സിറ്റി ഡിഎച്ച്ക്യു പൊലീസ് സുരക്ഷ യിൽ ബീച്ച് ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നു ഗവ.മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ഇതിനാ യി പരിശോധനാ മുറിയിൽ നിന്ന് ഇറക്കുന്നതിനിടയിലാണു പ്രതി പൊലീസുകാരെ തള്ളിമാറ്റി ഓടി യത്.

സുരക്ഷാ ഡ്യൂട്ടിയിലുള്ള അഭി ത്ത് ലാൽ, അഭിജിത് എന്നിവർ പിന്നാലെ ഓടി ടഗോർ തിയറ്ററി നു സമീപത്തുനിന്നു നാട്ടുകാരു ടെ സഹായത്തോടെ പിടികൂടി. ഓട്ടത്തിനിടയിൽ വീണു ഒരു പൊലീസുകാരന് പരുക്കേറ്റു.

കഴിഞ്ഞ 6ന് എരഞ്ഞിപ്പാലം മി നി ബൈപാസിനു സമീപം ആദായ നികുതി ഓഫിസ് റോ ഡിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് 25 ഗ്രാം എംഡിഎയുമാ യി പ്രതി നടക്കാവ് പൊലീസി ന്റെ പിടിയിലായത്.

ദുബായിൽ ജോലി ചെയ്തിരു ന്ന ഷഹരീഷിനെ എംഡിഎംഎ കൈവശം വച്ചതിനെ തുടർന്നു ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അവിടെ 17 മാസം ജയിൽവാസം അനുഭവിച്ച ശേഷം കേരളത്തിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി