മുൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് കാരക്കടയ്ക്ക് നാടിൻ്റെ അന്ത്യാഞ്ജലി; കൂരാച്ചുണ്ടിൽ ഇന്ന് സർവകക്ഷി അനുശോചനവും മൗനറാലിയും
കൂരാച്ചുണ്ട്: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റ്യൻ കാരക്കടയുടെ മൃതസംസ്ക്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 4.50ന് മകൻ പോളി കാരക്കടയുടെ ഭവനത്തിൽ ആരംഭിക്കും. താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിക്കും.
സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പള്ളിമുറ്റത്തുനിന്ന് മൗനറാലി. പേരാമ്പ്ര റോഡ് ജംഗ്ഷനിൽ സർവകക്ഷി അനുശോചനയോഗം. ദീർഘകാലം പൊതുരംഗത്ത് സജീവമായിരുന്ന പ്രിയ നേതാവിനോടുള്ള ആദരസൂചകമായി കൂരാച്ചുണ്ട് ടൗണിൽ ഇന്ന് വൈകിട്ട് 4.30 മുതൽ 5.30 വരെ കൂരാച്ചുണ്ട് ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും.
കൂരാച്ചുണ്ടിൻ്റെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ജനകീയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് വസതിയിലും പള്ളി പരിസരത്തുമായി എത്തിച്ചേരുന്നത്.

Comments
Post a Comment