ചക്കിട്ടപാറ ക്ഷീരോൽപാദക സഹകരണ സംഘം: സുവർണ ജൂബിലി ആഘോഷം ഇന്ന്
ചക്കിട്ടപാറ: 1976-ൽ സ്ഥപിച്ച ചക്കിട്ടപാറ ക്ഷീരോൽപാദക സഹകണ സംഘം ഗോർഡൻ ജൂബിലി ക്ഷീരകർഷക കുടുംബ സംഗമം ഇന്ന് വൈകിട്ട് 5 ന് ചക്കിട്ടപാറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മിൽമ മലബാർ മേഖല ചെയർമാൻ കെ.എസ് മണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘം പ്രസിഡൻ്റ് ജയിംസ് മാളിയേക്കൽ, വൈസ് പ്രസിഡൻ്റ് സിമ്മി വിജയ്, സംഘം സെക്രട്ടറി മഞ്ജു ഫിലിപ്പോസ് എന്നിവർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മോളി ആയിത്തമറ്റം സുവനീർ പ്രകാശനം നിർവഹിക്കും. ക്ഷീരവികസന ഡപ്യൂട്ടി /ഡയറക്ടർ ആർ. രശ്മി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ആശംസകളർപ്പിക്കും.

Comments
Post a Comment