നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
നാദാപുരം: നാദാപുരം - കല്ലാച്ചി സംസ്ഥാന പാതയിൽ ടൗണിലിറങ്ങിയ പന്നിയെ വാഹനമിടിച്ചു. പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ ഒടുവിൽ വെടിവച്ചു കൊന്നു.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം.നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരികുളം പെട്രോൾ പമ്പിന് സമീപം പന്നിയിറങ്ങിയത്. വാഹനം ഇടിച്ച് പരിക്കേറ്റ് റോഡിലേക്ക് തെറിച്ച് വീണ പന്നിയെ ഓടികൂടിയ നാട്ടുകാർ കയർകെട്ടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും.
നാദാപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി അരൂർ സ്വദേശി ഷൂട്ടർ പ്രദീപനെ വിളിച്ച് വരുത്തി 9.20 ഓടെ വെടിവെച്ച് കൊന്നു. നാദാപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്നതിനിടെയാണ് പന്നി ഇറങ്ങിയത്.

Comments
Post a Comment