താങ്ങുവില: കൂരാച്ചുണ്ട് , ചക്കിട്ടപാറ മലയോരത്തെ റബർ കർഷകർക്ക് കടുത്ത നിരാശ
കൂരാച്ചുണ്ട് : ഫ്രീ റബർ വിലയിൽ വർധനാ വാഗ്ദാനം പാലിക്കപ്പെടാ ത്തതിനാൽ മലയോരത്തെ കർഷകർക്ക് നിരാ ശ. രണ്ടാം എൽഡിഎഫ് സർ ക്കാരിന്റെ അവസാന ബജറ്റിലും കേന്ദ്ര ബജറ്റിലും കാര്യമായ തീരുമാനങ്ങളില്ലാത്തതാണ് റബർ കർഷകർക്ക് തിരിച്ചടിയായത്.
2021- ലെ എൽഡിഎഫ് പ്രക ടനപത്രികയിൽ റബറിൻ്റെ താ ങ്ങുവില 250 രൂപയായി ഉയർത്തു മെന്ന് വ്യക്തമാക്കിയിരുന്നു. എ ന്നാലിത് ഇതുവരെ പാലിക്കപ്പെട്ടില്ല
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവ സങ്ങൾ മുമ്പ് താങ്ങുവില 200 രൂ പയാക്കിയിരുന്നു. നാലര വർഷ ത്തിന് ശേഷമാണ് താങ്ങുവില 170 രൂപയിൽ നിന്നും 200 ആക്കിഉയർത്തിയത്. എന്നാൽ ഇതിന്റെ ഗുണം ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ ബജറ്റിലും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്തതിനാൽ റബർ കർഷകർ കടുത്ത നിരാശയിലാണ് .
ഉത്പാദനത്തിൽ ഉണ്ടായ കുറവും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായിരിക്കെയാണ് സർക്കാരുകളിൽനിന്നുള്ള പിന്തുണ ഇല്ലാതെ പോയതെന്നും അതിനാൽ റബർമേഖലയോടുള്ള അവഗണന കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റബ്ബർ കർഷകൻ ജോസഫ് വടക്കേടത്ത് കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.

Comments
Post a Comment