കുത്തിവയ്പ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം, പോലീസ് കേസെടുത്തു
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ ഫാസിലത്തിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്.. കുടുംബത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് രജിസ്റ്റർ ചെയ്തു.
18ാം തിയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഞ്ഞിന് തളർച്ചയും, ശ്വാസതടസ്സവും, കൺപോള തടിപ്പും അനുഭവപ്പെട്ടു. തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് വീണ്ടും പനിയും തളർച്ചയും ഉണ്ടായതോടെ കാട്ടാക്കട മമൽ ആശുപത്രിയിലും ചികിത്സിച്ചു. 20ന് കൺപോള തടിപ്പിന് കാട്ടാക്കട 'ശ്രീനേത്ര' ആശുപത്രിയിലും ചികിത്സ തേടി.. ഞായറാഴ്‌ച രാവിലെ 11 മണിയോടെ കുഞ്ഞിന് വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ കാട്ടാക്കട മമൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെ ഡോക്ടർ പരിശോധിച്ച് രക്തവും മൂത്രവും സാമ്പിൾ എടുത്ത് പരിശോധനയക്ക് അയക്കുകയും ചെയ്തു..
ശേഷം ശ്വാസതടസ്സത്തിന് ആവിപിടിച്ചും ഓക്സിജൻ കൊടുക്കുകയും ചെയ്‌തശേഷം കയ്യിൽ 2 ഇൻജക്ഷൻ എടുത്തു. ഇതോടെ കുഞ്ഞിന് അസുഖം കൂടിയതായി പരാതി ഉയർന്നു. മമൽ ആശുപത്രിയിലെ 2 ഡോക്ടർമാരും ഒരു നേഴ്സും ബന്ധുക്കളോടൊപ്പം കുഞ്ഞിനെ ആംബുലൻസിൽ ഉടൻ നെയ്യാർ മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 12.55 മണിയോടെ കുഞ്ഞ് മരിച്ചതായി അറിയിച്ചു എന്നാണ് പരാതിയിലുള്ളത്..
ഇപ്പോള്‍ നെയ്യാർ മെഡിസിറ്റി സൂക്ഷിച്ചിരിക്കുകയാണ്. വിശദമായ പരിശോധകള്‍ക്ക് ശേഷമേ കുഞ്ഞ് എങ്ങനെ മരിച്ചു എന്നുള്ളത് വ്യക്തമായി അറിയാൻ കഴിയുള്ളൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്..

Comments
Post a Comment