നരിനടയിൽ കനവ് സുരേഷിന്റെ വീടിന് തീപിടുത്തം; രാത്രി തന്നെ ഓടിയെത്തി മെമ്പറും സംഘവും

 


നരിനട: ഇന്നലെ രാത്രിയോടെയാണ് സുരേഷിന്റെ വീടിന് അപ്രതീക്ഷിതമായി തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം വാർഡ് മെമ്പറെ അറിയിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ ഉടൻ തന്നെ വാർഡ് മെമ്പർ ബിന്ദു ബാലകൃഷ്ണനും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സംഘം രാത്രി തന്നെ അപകടസ്ഥലം സന്ദർശിച്ചു.

രാത്രി വൈകിയാണെങ്കിലും വാർത്തയറിഞ്ഞ ഉടൻ തന്നെ മെമ്പർ ബിന്ദു ബാലകൃഷ്ണൻ സ്ഥലത്തെത്തി അടിയന്തര ഇടപെടൽ നടത്തിയത് വീട്ടുകാർക്ക് സാന്ത്വനമേകി.രാത്രി വൈകിയും മെമ്പറും സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് എത്തി സുരേഷിനും കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തി.



  

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി