സ്നേഹത്തിന്റെ ആഴം അളക്കാൻ കഴിയാത്ത പുഴ... കൂട്ടുകാരനെ രക്ഷിക്കാൻ ജീവൻ നൽകിയ രണ്ട് അനിയന്മാർ;
നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണിത്. കൂട്ടുകാരൻ അപകടത്തിൽ പെട്ടപ്പോൾ, ഒരു നിമിഷം പോലും ആലോചിക്കാതെ അവനെ രക്ഷിക്കാൻ കുതിച്ചതാണ് ക്രിസും ജോഷിനും. പക്ഷേ, ആ സൗഹൃദത്തിന് മുന്നിൽ പമ്പാനദി കാട്ടിയത് അതിക്രൂരമായ ഒരു മുഖം. ഒടുവിൽ ആഴങ്ങളിലേക്ക് ഇരുവരും മാഞ്ഞുപോയി.
റാന്നി: സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് കാണാതായ 2 പ്ലസ്ടു വിദ്യാർത്ഥികളെയും മരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര മൗണ്ട് ബഥനി സ്കൂൾ വിദ്യാർത്ഥികളായ ക്രിസ് ബിജു (17), ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകനാണ് ക്രിസ്. കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകനാണ് ജോഷിൻ..
ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാന്‍ എത്തിയത്. ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെടുക ആയിരുന്നു. കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ക്രിസ് ബിജുവും അപകടത്തിൽപ്പെട്ടത്. പുഴയിലെ ഒഴുക്കും അപകടസാധ്യതയും കണക്കിലെടുത്ത് ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾക്ക് പിൻവാങ്ങേണ്ടി വന്നു.
അപകടം നടന്ന ഉടൻ തന്നെ പൊലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി എട്ടര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ ആന്റോ ആന്റണി എം.പി.യുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ടയിൽ നിന്നുള്ള സ്കൂബ ഡൈവിംഗ് ടീം അംഗങ്ങൾ സ്ഥലത്തെത്തുകയും ആയിരുന്നു. സ്കൂബ ടീം നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും കണ്ടെടുത്തത്.

Comments
Post a Comment