'പൊലീസ് അല്പം വൈകിയിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ' ; മകളുമായി ജീവനൊടുക്കാനെത്തിയ പേരാമ്പ്ര സ്വദേശിയ്ക്ക് പുതുജീവൻ നൽകിയത് പോലീസിൻ്റെ ഇടപെടൽ.

 



പേരാമ്പ്ര: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യാനായി മകൾക്കൊപ്പം കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയ യുവതിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊയിലാണ്ടി പൊലിസ്. പേരാമ്പ്ര സ്വദേശിനിയായ യുവതിയേയും സ്കൂ‌ൾ വിദ്യാർത്ഥിനിയായ മകൾക്കുമാണ് പൊലിസ് തുണയായത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

ഭർത്താവിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യാനായി പോവുകയാണെന്ന് യുവതി പറഞ്ഞിരുന്നു. പിന്നീട് ഫോണിൽ വിളിച്ചിട്ട് അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇദ്ദേഹം ഉടൻ വീട്ടുകാരെ വിവരം അറിയിച്ചു. ഇവർ പേരാമ്പ്ര പോലിസ് സ്റ്റേഷനിലേക്ക് യുവതിയും കുട്ടിയും വീടുവിട്ട് ഇറങ്ങിയ കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്ര പോലിസ് സ്റ്റേഷനിലെ സിപിഒ പ്രവീൺ കൊയിലാണ്ടി സ്റ്റേഷനിലേക്ക് വിവരം കൈമാറി.

യുവതിയുടെ ഫോൺ അപ്പോഴും റിംങ് ചെയ്യുന്നുണ്ടെങ്കിലും കോളെടുക്കുന്നുണ്ടായില്ല. പ്രാഥമിക വിവരം ലഭിച്ചതനുസരിച്ച് കൊയിലാണ്ടി എസ്ഐ ജീഷ്‌മയുടെ നേതൃത്വത്തിൽ എഎസ്ഐ രേഖ, സീനിയർ സിപിഒ ശ്രീകാന്ത്, പ്രവീൺ എന്നിവർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഇവരെത്തി ചുറ്റും അന്വേഷിക്കുന്നതിനിടെ ഒരു യുവതിയും കുട്ടിയും ഇരുന്ന് കരയുന്നത് കണ്ടു. ഉടനെ അവരുടെ അടുത്തെത്തി കാര്യം അന്വേഷിച്ചപ്പോൾ പേരാമ്പ്രയിൽ നിന്ന് കാണാതായവർ ആണെന്ന് മനസിലാക്കിയ

എസ്ഐയും സംഘവും അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷം സുരക്ഷിതമായി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തിയതായി ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. ബന്ധുക്കൾ സ്റ്റേഷനിലെത്തികുകയും ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി