കുണ്ടുതോട് ഗവ: യുപി സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
തൊട്ടിൽപ്പാലം: കുണ്ടുതോട് ഗവ: യുപി സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി._
കാവിലുംപാറ സ്വദേശി അനുരഞ്ജ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സ്കൂൾ വരാന്തയിൽ അനുരഞ്ജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയായ അനുരഞ്ജ് എന്തിനാണ് കുണ്ടുതോട് സ്കൂളിലെത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.വിദ്യാർത്ഥി കുറച്ചുനാളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment