വട്ടപ്പറമ്പിൽ ബേബിയുടെ ഓർമ്മയിലുണ്ട്; കൂരാച്ചുണ്ട്; താനിയംകുന്ന് സജീവമായ കാലം
✒️ പ്രശാന്ത് പാലേരി
കൂരാച്ചുണ്ട്: 1962-കാലത്ത് പ്രദേശത്ത് താമസം തുടങ്ങിയതാണ് വട്ടപ്പറമ്പിൽ ബേബിയുടെ കുടുംബം. വട്ടപ്പറമ്പിൽ കുടുംബത്തിലുള്ള വരുടേതായി നാല് വീടുകളുണ്ടായിരുന്നു. റോയി, ജോൺ, മാത്യു എന്നിവരുടെ വീടുകളായിരുന്നു അടുത്തടുത്ത്. ഒൻപത് ഏക്ക റോളം സ്ഥലം കുടുംബത്തിനാകെ ഉണ്ടായിരുന്നു. എല്ലാവരും പലസമയങ്ങളിലായി ഇവിടം വിട്ടു. പത്തുവർഷം മുൻപ് ഏറ്റവു മൊടുവിൽ ഇവിടെനിന്ന് മാറിപ്പോയ ആളാണ് ബേബി. ഇപ്പോൾ പൂവത്തും ചോല ചാലിടത്തിൽ വാടകയ്ക്ക് താമസിക്കുക യാണ്.
റബ്ബർ, തെങ്ങ്, കൊക്കോ, വാഴ എന്നീ കൃഷികളെല്ലാം കൃഷിയി ടത്തിലുണ്ട്. കുരങ്ങും കാട്ടുപന്നിയും മുള്ളൻപന്നിയും മലയണ്ണാ നും മരപ്പട്ടിയുമെല്ലാം പതിവായി എത്തുന്നതിനാൽ കാർഷികവി ളകളൊന്നും വന്യമൃഗങ്ങൾ ബാക്കിവെക്കാറില്ലെന്ന് ബേബി പറ ഞ്ഞു. കരിക്കടക്കം കുരങ്ങ് പറക്കുന്നതിനാൽ തേങ്ങയും കിട്ടാ റില്ല. റബ്ബർ വെട്ടിയാൽ റബ്ബർ പാലടക്കം കുരങ്ങ് മറിച്ചുകളയും. ആവശ്യക്കാർ ആരുമില്ലാത്തതിനാൽ സ്ഥലവിൽപ്പനയും നടക്കു ന്നില്ല. അതോടെയാണ് താമസക്കാർ എല്ലാം ഉപേക്ഷിച്ച് സ്ഥലം വിട്ടത്. കച്ചിറയിൽ, പുത്തൻപറമ്പിൽ, കുളപ്പുറത്ത്, മഞ്ചാടി, പരീ ക്കൽ, തിരുമംഗലത്ത് കുന്നുമ്മൽ, ഒലീക്കത്തൊടി, തോടാനത്ത് എന്നിങ്ങനെയുള്ള വീട്ടുകാരെല്ലാം ഇവിടെനിന്ന് മാറിപ്പോയവരാണ്.
വയലട മുള്ളൻപാറ വ്യൂപോയിൻ്റ് ഇതിന് ഒരുകിലോമീറ്റർ അക ലെയാണ്. താനിയംകുന്ന് മുതൽ വയലട വരെയുള്ള റോഡ് നന്നാക്കിക്കിട്ടിയാൽ ടൂറിസം സാധ്യതയുള്ള മേഖലയായി ഇത് വി കസിപ്പിക്കാൻകഴിയുമെന്ന് ബേബി ചൂണ്ടിക്കാട്ടുന്നു .

Comments
Post a Comment