പെരുവണ്ണാമൂഴി ഇക്കോടൂറിസം കേന്ദ്രത്തിലെ പാർക്കിൽ കാട്ടാനയുടെ ആക്രമണം



പെരുവണ്ണാമൂഴി:  വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രത്തിലെ കുട്ടികളുടെ പാർക്കിലെ റൈഡുകൾ  കാട്ടാന തകർത്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വനമേഖലയിൽ നിന്ന് പുഴകടന്നാണ് കേന്ദ്രത്തിലേക്കെത്തിയത്. കഴിഞ്ഞവർഷം കേന്ദ്രത്തിന്റെ മതിലിന്റെ ഒരുഭാഗവും ആന തകർത്തിരുന്നു. ഒരാഴ്ചയായി സമീപ പ്രദേശങ്ങളിൽ കാട്ടാന സ്ഥിരമായി എത്തുന്നുണ്ട്. ഒട്ടേറെ കൃഷികളും നശിപ്പിച്ചു. പലയിടങ്ങളിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നു. 

കാട്ടാന ആക്രമണം വർധിക്കുന്ന പശ്ചാത്തലത്തിൽ വനംവകുപ്പ് മുന്നറിയിപ്പുകൾ കർശനമാക്കിയിട്ടുണ്ട്.

വനമേഖലകളിലൂടെയോ ടൂറിസം കേന്ദ്രങ്ങളിലൂടെയോ യാത്ര ചെയ്യുമ്പോൾ വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും,  കാട്ടാനയെ കാണുന്ന സാഹചര്യങ്ങളിൽ വനംവകുപ്പ് അധികൃതരെ ഉടൻ വിവരമറിയിക്കണമെന്നും , ബഹളം വെച്ച് ആനയെ പ്രകോപിപ്പിക്കരുതെന്നും, സുരക്ഷിതമായ അകലം പാലിക്കണമെന്നും  വനം വകുപ്പ് അധികൃതർ അറിയിച്ചു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി