പ്രവാസത്തിൻ്റെആറ് മാസം മുൻപ് വലിയ പ്രതീക്ഷകളുമായി പ്രവാസലോകത്തേക്ക് പറന്നുവന്നതാണ്; ജിസാനിൽ നിഖിൽ മണിയൻ യാത്രയായി.

 


വിധി എത്ര ക്രൂരമായാണ് പലപ്പോഴും മനുഷ്യജീവിതങ്ങളെ തട്ടിയെടുക്കുന്നത്. ആറ് മാസം മുൻപ് വലിയ പ്രതീക്ഷകളുമായി പ്രവാസലോകത്തേക്ക് പറന്നുവന്നതാണ് തിരുവനന്തപുരം വെള്ളറട സ്വദേശി നിഖിൽ മണിയൻ. എന്നാൽ, പ്രിയപ്പെട്ടവരെയും കാത്തിരിപ്പുകളെയും ബാക്കിയാക്കി ആ 35-ാം വയസ്സിൽ അവൻ മടങ്ങിയിരിക്കുന്നു.


ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ സാംത ജനറൽ ആശുപ്രതിയിൽ ചികിത്സയില്‍ ആയിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ മണിയൻ നാരായണൻ, അംബിക ഗോവിന്ദൻ ദമ്പതികളുടെ മകൻ നിഖിൽ മണിയനാണ് മരിച്ചത് 35 വയസ്സായിരുന്നു പ്രായം. രക്തസമ്മർദ്ദം കൂടുതലായി താമസ സ്ഥലത്ത് കുഴഞ്ഞുവീണ നിഖിലിനെ കഴിഞ്ഞ മാസം 29ന് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു..


തലച്ചോറിനുള്ളിലെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിനും രക്തക്കട്ട നീക്കം ചെയ്യുന്നതിനുമായി തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയ ശേഷം നിഖിലിനെ ഈ മാസം 5ന് സാംത ജനറൽ ആശുപ്രതിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമെടുത്ത സി.ടി സ്കാൻ റിപ്പോർട്ടിൽ നേരിയ മാറ്റം കണ്ടതിനെ തുടർന്ന് കൂടുതൽ ചികിത്സകൾക്കായി വീണ്ടും അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കിടെ ആരോഗ്യനില വഷളാവുകയും ഇന്നു രാവിലെ 7 മണിയോടെ മരണം സംഭവിക്കുകയും ആയിരുന്നു..


നാട്ടിൽ നിന്ന് പുതിയ വീസയിൽ 6 മാസം മുമ്പാണ് ജിസാൻ അബൂഅരീഷിലെ റസ്റ്ററന്റിൽ ഷെഫായി നിഖിൽ ജോലിക്കെത്തിയത്. ഹോട്ടൽ മാനേജ്മെൻറ് ബിരുദധാരിയായ നിഖിൽ 8 വർഷത്തോളം കുവൈത്തിലും ജോലി ചെയ്തിരുന്നു. ഭാര്യ ലക്ഷ്‌മി. മകൾ നിഹാരിക...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി