അപകടം നടന്നിട്ട് ഒരു മാസം; ഇടിച്ച വാഹനം കണ്ടെത്താനാകാതെ പോലീസ്
കൊയിലാണ്ടി: അപകടം നടന്ന് ഒരു മാസമായിട്ടും ഇടിച്ച വാഹനം കണ്ടെത്താനായില്ലെന്ന് പരാതി. ഇക്കഴിഞ്ഞ ജനുവരി ഒമ്പതി ന് കൊയിലാണ്ടി ബോയ്‌സ് ഹൈസ്കൂളിന്റെയും ഫയർ സ്റ്റേ ഷന്റെയും മുമ്പിൽവച്ച് ഉള്ളൂർ സ്വദേശി അരട്ടൻകണ്ടി മീത്തൽ അനീഷി (46)നാണ് വാഹനാപ കടത്തിൽ പരിക്കേറ്റത്. ഇരുചക വാഹനത്തിൽ സഞ്ചരിക്കവെ മ റ്റൊരു ടൂവീലർ ഇടിച്ചായിരുന്നു അപകടം.
അനീഷിന്റെ ഭാര്യയും ഒപ്പം സഞ്ചരിച്ചിരുന്നു. പരിക്കേറ്റ അ നീഷിനെ സമീപത്തുണ്ടായിരു ന്നവർതാലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അപകടമുണ്ടാക്കിയ സ്കൂട്ടർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ഇതുവരെ യും അപകടമുണ്ടാക്കിയ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി തവണ ഇത് സംബന്ധിച്ച്പോലീസ് സ്റ്റേഷനിൽ പോയെ ങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. ഫയർ സ്റ്റേഷനിലു ള്ള സിസിടിവിയിൽ ഇടിച്ച വാ ഹനത്തിന്റെ ചിത്രം കാണുന്നു ണ്ട്.
എന്നാൽ നമ്പർ വ്യക്തമല്ല. കൊയിലാണ്ടിയുടെ ഹൃദയഭാഗ ത്ത് നടന്ന അപകടത്തിൽ വണ്ടി കണ്ടെത്താൻ സാധിക്കാത്തത് അത്ഭുമാണെന്ന് വലതു കാൽ മുട്ടിന്റെ എല്ല് പൊട്ടി ചികിത്സയി ൽ കഴിയുന്ന അനീഷ് പറയുന്നു. ബാലുശേരി മണ്ഡലത്തിലെ 153-ം ബൂത്തിന്റെ ബിഎൽഒയാണ് അനീഷ്. അതുമായി ബന്ധപ്പെ ട്ട ചില കാര്യങ്ങൾക്ക് കൊയിലാ ണ്ടിയിൽ പോയി വരുമ്പോഴായാ യിരുന്നു അപകടം.

Comments
Post a Comment