പതിവ് മീൻപിടുത്തം മരണക്കെണിയായി, തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ യുവാവ് ആശുപത്രിയില്‍ എത്തും മുൻപേ മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സ്വദേശി സതീഷ് (33) ആണ് മരിച്ചത്. വട്ടോംപാടത്തുള്ള തോട്ടിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.. പതിവായി മീൻ പിടിക്കാൻ പോകാറുള്ള സ്ഥലത്ത് വെച്ച്, ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷിന് ഷോക്കേറ്റത്.
ഉടൻ തന്നെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സതീഷിന്റെ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് കേസെടുത്തു. അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനഃപൂർവമല്ലാത്ത കേസിനും രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി

Comments
Post a Comment