കല്ലാനോട് ഹൈസ്‌കൂളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു

 


കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിൽ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിച്ചു. വിദ്ദ്യാര്ഥിനികൾക്ക് ഉപയോഗ ശൂന്യമായ നാപ്കിനുകൾ വേസ്റ്റ് ബിന്നിൽ ഇടാതെ ഇന്സിനറേറ്ററിൽ നിക്ഷേപിച്ച്‌ പ്രകൃതിക്ക് ദ്രോഹമില്ലാത്ത രീതിയിൽ കരിയിച്ച് കളയാവുന്നതാണ്. ഗ്രാമപഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്നും 27,000 രൂപ വകയിരുത്തിയാണ് ഉപകരണം സ്‌കൂളിന് സാദ്ധ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഉപകരണത്തിന്റെ സ്വിച്ച് ഓൺ ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ബിജു കെ സി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫാത്തിമാ നിഷാന, വാർഡ് മെമ്പർ സണ്ണി മാസ്റ്റർ കാനാട്ട്, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, അദ്ധ്യാപിക നജ്മ അബ്ദുൽ സലാം , വിദ്ദ്യാർത്ഥികൾ പങ്കെടുത്തു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി