മലനാടിന്റെയും നഗരത്തിന്റെയും ദൂരങ്ങൾ കുറച്ചുകൊണ്ട് മണ്ണാർക്കാട് - പാലക്കാട് നിന്ന് കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയായ കൂരാച്ചുണ്ട് , ചക്കിട്ടപാറ ആരംഭിച്ച പുതിയ കെ.എസ്.ആർ.ടി.സി. സർവീസിന് വിവിധ സ്ഥലങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി
കൂരാച്ചുണ്ട് : മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമായി ആരംഭിച്ച മണ്ണാർക്കാട് - പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ കെ.എസ്.ആർ.ടി.സി ബസ് സർവീസിന് വഴിനീളെ ആവേശകരമായ വരവേൽപ്പ്. വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പുതിയ ദീർഘദൂര ബസ്ചെയർപേഴ്‌സൺ മണ്ണാർക്കാട് മുനിസിപ്പാലിറ്റി കെ.സജ്ന ടീച്ചറുടെ സാന്നിധ്യത്തിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ :എൻ . ഷംസുദ്ധീൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു
ഉച്ചക്ക് ശേഷം മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങി പാലക്കാട് നഗരവും കോഴിക്കോട് നഗരവും പിന്നിട്ട് കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ പാതയിലേക്ക് ബസ് പ്രവേശിച്ചപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പൂച്ചെണ്ടുകളുമായി റോഡരികിൽ നിരന്നുനിന്നു.
ഓരോ പ്രധാന ജംഗ്ഷനുകളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
ബാലുശ്ശേരി ബസ്സ് ടെർമിനലിൽ പാലക്കാട് നിന്നും ചക്കിട്ടപ്പാറക്കുള്ള KSRTC ,പാസഞ്ചേഴ്സ് അസോസിയേഷൻ ബസ് ജീവനക്കാരെ പൂക്കൾ അണിയിച്ചു സീകരിച്ചു.
ത്രിക്കുറ്റിശ്ശേരി ഉഷസ് റെസിഡൻസ് അസോസിയേഷന്റെ ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചു സ്വീകരണം നൽകി. തുടർന്ന് മധുരപലഹാരങ്ങൾ നൽകി.
തുടർന്ന് കൂട്ടാലിട ഫാമിലി ഹെൽത്ത് സെന്ററിന് സമീപം നാട്ടുകാർ ചേർന്ന് നൽകിയ സ്വീകരണം നൽകി.
കൂരാച്ചുണ്ട് നാട്ടുകാർ ചേർന്ന് ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചു സ്വീകരിക്കുകയും തുടർന്ന് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു.
ചെമ്പ്രയിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽബസ് ജീവനക്കാരെ ഹൃദ്യമായി വരവേറ്റു. സ്നേഹപ്രകടനത്തിന്റെ ഭാഗമായി ബസ് ജീവനക്കാർക്കും യാത്രക്കാർക്കും നാട്ടുകാർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ആദ്യ സർവീസുമായി ചക്കിട്ടപാറയിലെത്തിയ ബസ് ജീവനക്കാരെ കോൺഗ്രസ് & യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചക്കിട്ടപാറ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെച്ച് ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചും ജീവനക്കാർക്ക് പൂച്ചെണ്ടുകൾ കൈമാറിയും സ്വീകരിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്ത് യാത്രക്കാരും നാട്ടുകാരും ഈ സന്തോഷത്തിൽ പങ്കുചേർന്നു
ചക്കിട്ടപാറ അങ്ങാടിയിൽ വച്ച് സ്വീകരണ ചടങ്ങിൽ സിപിഐ എം പ്രാദേശിക രാഷ്ട്രീയ നേതാക്കളും നിരവധി ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് ബസ് ജീവനക്കാരെ പൊന്നാട അണിയിച്ചുംയാത്രാ ദുരിതത്തിന് പുതിയ ബസ് സർവീസ് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ സംസാരിച്ച സിപിഐഎം നേതാക്കൾ പറഞ്ഞു







Comments
Post a Comment