കാട്ടാന ശല്യം പരിഹരിക്കണം: | സംയുക്ത തൊഴിലാളി യൂണിയൻ
പെരുവണ്ണാമുഴി: പേരാമ്പ്ര എ സ്റ്റേറ്റിലെ തൊഴിലാളികൾക്ക് ജീ വഭയം കൂടാതെ ടാപ്പിംഗ് തൊഴി ൽ ചെയ്യാനായി കാട്ടാനകളെ എ സ്റ്റേറ്റിനുള്ളിൽ നിന്നും തുരത്തു വാൻ അടിയന്തിര നടപടികളാവ ശ്യപ്പെട്ട് സംയുക്ത യൂണിയൻ നേതാക്കൾ പെരുവണ്ണാമൂഴി റെ ഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ച ർച്ച നടത്തി.
നിലവിൽ 20 ലധികം കാട്ടാനക ൾ 1200 ഓളം ഹെക്ടർ വരുന്ന എ സ്റ്റേറ്റ് ഭൂമിയിൽ നിലയുറപ്പിച്ചിട്ടു ണ്ട്. ഇവയെ മുഴുവൻ ഉൾക്കാടു കളിലേക്ക് തുരത്തുവാൻ വനം
വകുപ്പും എസ്റ്റേറ്റ് മാനേജുമെ ൻ്റും തയാറാവണം. കക്കയം ഭാ ഗത്ത് സുമാർ ഏഴ് കിലോ മീറ്റർ എസ്റ്റേറ്റ് അതിർത്തികൾ ഫാ ങ്ങിംഗ് സോളാർ വൈദ്യുതി വേ ലികൾ തീർത്ത് സുരക്ഷിതമാ ക്കിയാൽ കാട്ടാന ശല്യം നല്ലൊ രു ശതമാനം ഒഴിവാക്കാനാവു മെന്ന് നേതാക്കൾ ചർച്ചയിൽ പ റഞ്ഞു. കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെടുന്ന നൈറ്റ് വാ ചർമാർക്ക് പരിശീലനം നൽകാ ൻ വനം വകുപ്പ് തയാറാണെന്ന് റേഞ്ച് ഓഫീസർ സുധീന്ദ്രകുമാ ർ അറിയിച്ചു.
തൊഴിലാളികളുടെ സുരക്ഷി തത്വം ഉറപ്പു വരുത്താൻ എസ്റ്റേ റ്റ് മാനേജരേയും യൂണിയൻ പ്ര തിനിധികളുടേയും യോഗം ഉട നെ വിളിച്ചു ചേർക്കാനും ചർച്ച യിൽ ധാരണയായി. സംയുക്ത തൊഴിലാളി യൂണിയനെ പ്രതി നിധീകരിച്ച് രവി ഉള്ളരി, കെ.ജി. രാമനാരായണൻ, സി.കെ. ബാ ലൻ. വിജു ചെറുവത്തൂർ, എം. കെ. രാജീവൻ, കെ.ജെ. ജോഷി, കെ.ജി. ബിനു, എൻ.കെ. സ്‌മിത, കെ. റജി, വി.സി. പ്രദീപൻ, എം. എം. റംല, കോമള സരസൻ എന്നിവർ സംസാരിച്ചു

Comments
Post a Comment