മംഗല്യപ്പന്തലിലേക്ക് ദിവസങ്ങൾ മാത്രം ബാക്കി, വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങൾക്കിടെ വിധി മറ്റൊന്നായിരുന്നു

 


പാലാ: സന്തോഷത്തോടെ വരവേൽക്കാൻ കാത്തിരുന്ന വിവാഹനിശ്ചയത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കാഞ്ഞിരപ്പള്ളി സ്വദേശിനി ശ്രീലക്ഷ്മിയെ വിധി കവർന്നു. പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ശ്രീലക്ഷ്മി (28) മരണത്തിന് കീഴടങ്ങിയതോടെ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് അസ്തമിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ച സഹോദരൻ ശ്രീനാഥിന് (22) പിന്നാലെ ശ്രീലക്ഷ്മിയും യാത്രയായത് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി..


വരുന്ന ഏപ്രിൽ 2ന് ആയിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹനിശ്ചയം നിശ്ചയിച്ചിരുന്നത്. മംഗല്യത്തിന്റെ സന്തോഷം വീട്ടിൽ നിറഞ്ഞുതുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം വിരുന്നെത്തിയത്. കൊച്ചി ഇൻഫോസിറ്റിയിൽ ഉദ്യോഗസ്ഥയായിരുന്ന ശ്രീലക്ഷ്മി, ജോലി കഴിഞ്ഞ് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ബസിറങ്ങിയ സഹോദരിയെ കൂട്ടി ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എതിർദിശയിൽ വന്ന കാർ ഇവരുടെ ബൈക്കിലിടിച്ചത്..


പരേതനായ ഹരിക്കുട്ടന്റെയും ശ്രീജയുടെയും ഏക മക്കളായിരുന്നു ശ്രീലക്ഷ്മിയും, ശ്രീനാഥും. 2 ദിവസത്തെ ഇടവേളയിൽ തന്റെ രണ്ട് മക്കളെയും മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്ന അമ്മ ശ്രീജയുടെ ദുഃഖം വാക്കുകൾക്ക് അതീതമാണ്. കാഞ്ഞിരപ്പള്ളിയിലെ പുൽപ്പൽ ടെക്സ്റ്റൈൽസ് ജീവനക്കാരിയായ ശ്രീജയ്ക്ക് ഈ കഠിനമായ ദുഃഖം താങ്ങാനുള്ള കരുത്ത് നൽകട്ടെ എന്ന് നാടൊന്നടങ്കം പ്രാർത്ഥിക്കുന്നു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി